മണ്ഡലമഹോത്സവ നിറവിൽ ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പ ക്ഷേത്രം

0

വൃശ്ചിക മാസം മുംബൈ മലയാളികൾക്കും വ്രതശുദ്ധിയുടെ കാലമാണ്. നഗര പ്രാന്തങ്ങൾ ശരണമന്ത്രങ്ങൾ കൊണ്ട് മുഖരിതമാകുന്ന പുണ്യ നാളുകൾ , വൃശ്ചികത്തിലെ വാരാന്ത്യങ്ങളിൽ അനുഷ്ഠാനത്തോടെയും ആചാരങ്ങളോടെയും നഗരത്തിൽ ശാസ്താ പ്രീതികൾ നടന്നു വരുന്നു.

നഗരത്തിലെ അയ്യപ്പ പൂജകളിൽ ഭക്തജന പങ്കാളിത്തം കൊണ്ടും ചടങ്ങുകളുടെ സവിശേഷത കൊണ്ടും വേറിട്ട് നിൽക്കുകയാണ് ഗോരേഗാവ് ബങ്കൂർ നഗറിലെ അയ്യപ്പക്ഷേത്രം. ഇവിടെ വർഷം തോറും കൊണ്ടാടുന്ന മണ്ഡല പൂജാ മഹോത്സവം ഏറെ പ്രസിദ്ധമാണ്. അയ്യപ്പ സേവാ സംഘത്തിൽ പ്രവർത്തിക്കുന്ന സെക്രട്ടറി സുരേഷ് മേനോൻ , പ്രസിഡന്റ് ജി . ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ഡോ മണികണ്ഠൻ നായർ, ട്രെഷറർ വിശ്വനാഥൻ നമ്പ്യാർ , കമ്മിറ്റി മെംബേർസ് അജിത് മോഹൻ, മുരളി പണിക്കർ, ബിജു പിള്ളൈ , ഓമനകുട്ടൻ, കോമളം സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇക്കുറി ആഘോഷ പരിപാടികൾ അരങ്ങേറിയത്.

പാൽപ്പായസത്തിന് പേര് കേട്ട മുംബൈയിലെ മലയാളി ക്ഷേത്രം

1958 ൽ മലയാളി അയ്യപ്പ ഭക്തരുടെ കൂട്ടായ്മയിൽ നിന്നും തുടങ്ങിയ ഈ ക്ഷേത്രം ഇന്ന് മഹാരാഷ്ട്ര യിൽ എ ഗ്രേഡ് നേടിയ ദേവാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു . ഇന്ന് 20000 sq ൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പൂജകൾക്കും ഒരു പാട് സവിശേഷതകളുണ്ട് . അതിലൊന്നാണ് പാൽപ്പായസം പൂജ . ബങ്കൂർ നഗർ അയ്യപ്പ ക്ഷേത്രത്തിലെ പാൽപ്പായസം പ്രസിദ്ധമാണ്. എല്ലാ വ്യാഴാഴ്ചയുമാണ് പ്രത്യേകം നിവേദിച്ച പാൽപ്പായസം നൽകുന്നത്. കലാ സാംസ്‌കാരിക പരിപാടികൾക്കുവേണ്ടി കമ്മ്യൂണിറ്റി ഹാൾ നിലവിൽ ഉണ്ടെങ്കിലും പുതിയ തലമുറയ്ക്ക് കലാ സാംസ്കാരികം പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ ഒരു കൾച്ചറൽ സെന്റർ തുടങ്ങുവാനുള്ള തായ്യാറെടുപ്പിലാണ് ക്ഷേത്രം ഭാരവാഹികൾ.

മണ്ഡലകാലത്തു മുംബൈയിലെയും കേരളത്തിലെയും കലാകാരന്മാർ ഈ ക്ഷേത്ര സന്നിധിയിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട് .

ബാംഗൂർ നഗറിലെ മണ്ഡലകാല പൂജാ മഹോത്സവത്തെ ഈ വർഷം ഭക്തി സാന്ദ്രമാക്കിയത് ആംചിമുംബൈ ഗോൾഡൻ വോയിസ് ഗായകരായ രാജലക്ഷി സോമരാജൻ, ശ്രീകുമാർ മാവേലിക്കര , LN വേണുഗോപാൽ കൂടാതെ മുംബൈ ടാലെന്റ്സിലെ കുരുന്നു പ്രതിഭകളായ ദ്യുതി സൂരജ്, അനശ്വര നായർ,നിരഞ്ജൻ മേക്കാട് കാർത്തിക ഉണ്ണികൃഷ്ണൻ, ശിവദ സുനിൽ എന്നിവരാണ്

ഗോൾഡൻ വോയിസ് ഫൈനലിസ്റ്റു ഗായിക രാജലക്ഷ്മി സോമരാജൻ ഭക്തി ഗാനങ്ങൾ ആലപിച്ചു പ്രേക്ഷക പ്രീതി നേടി. മുംബൈ ടാലെന്റ്സ് ലെ അനശ്വര ആലപിച്ച കുടജാദ്രിയിൽ കുടികൊള്ളും എന്ന മൂകാംബിക ദേവിയെ സ്തുതിച്ചു ചൊല്ലിയ ഭക്തി ഗാനം നിറഞ്ഞ കൈയടിയോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത്.

കണ്ണന്റെ ഭക്തി ഗാനവുമായാണ് മുംബൈ ടാലെന്റ്സ് ലെ ഒന്നാം ക്ലാസ്സുകാരി കാർത്തികയും കൂട്ടുകാരും എത്തിയത് . കൈരളി ടി വിയിലെ റിയാലിറ്റി ഷോ ഗായകരുടെ കഴിവുകളെ അഭിനന്ദിക്കുകയായിരുന്നു ബങ്കൂർ നഗറിലെ അയ്യപ്പ ഭക്തർ . സീനിയർ കെജിയിൽ പഠിക്കുന്ന ദ്യുതിയും മുംബൈ ടാലെന്റ്സിലെ കുട്ടികളും കൂടിയാണ് ഉദിച്ചുയർന്നു മാമലമേലെ ഉത്രം നക്ഷത്രം എന്ന ഗാനത്തിന് ശബ്ദം നൽകിയത്.

മുതിർന്ന ഗായകൻ എൽ.എൻ വേണുഗോപാലും സംഘവും അവതരിപിച്ച ശാസ്‌താം പാട്ടുകളും, ദേവി സ്തുതിയും നൂതനാനുഭവമായി. ഗാനങ്ങൾ ആലപിച്ച ഗായകർക്കെല്ലാം ബാലചന്ദ്രൻ വെള്ളോട്ടിയും , സി.എസ് ദാസും, ക്ഷേത്ര ഭാരവാഹികളും സമ്മാനങ്ങൾ നൽകി ആദരിച്ചു . ശ്രീകുമാർ മാവേലിക്കര പരിപാടികൾ നിയന്ത്രിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here