പരിമിതികളെ കാഴ്ച്ചക്കാരാക്കി ദൃശ്യ വിസ്മയവുമായി ഭിന്നശേഷി കലാകാരന്മാർ

0

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരു കൂട്ടം കലാകാരന്മാരുടെ അതിമനോഹരമായ കലാവിരുന്നൊരുക്കിയായിരുന്നു ഇക്കുറി കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ ഫൗണ്ടേഷന്റെ വാർഷികാഘോഷം. സിനിമ ടെലിവിഷൻ രംഗത്ത് ശ്രദ്ധ നേടിയ നടി ദേവി ചന്ദന ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. കല്യാൺ വെസ്റ്റ് എം എൽ എ വിശ്വനാഥ് ആത്മാറാം, എൽ ഐ സി അസിസ്റ്റന്റ് ഡിവിഡിഷണൽ മാനേജർ വിജയകുമാർ കോർട്ടെ എന്നിവർ മുഖ്യാതിഥികളായിരുന്നു.

നടിയും അവതാരകയുമായ ഗീത പൊതുവാൾ നേതൃത്വം നൽകുന്ന ദൃശ്യയാണ് ഭിന്നശേഷിക്കാരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നൃത്താവിഷ്ക്കാരങ്ങൾ അരങ്ങിലെത്തിച്ചത്. മനഃശക്തിയുടെ ഈണവും ചുവടുകളുമായി ഭിന്ന ശേഷിക്കാരായ കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയാണ് സദസ്സിനെ വിസ്മയിപ്പിച്ചത്. ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുകയാണ് ദൃശ്യയുടെ പ്രാഥമിക ലക്‌ഷ്യം. ഇവരെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളിയും തൊഴിലില്ലായ്മയാണ്. ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ നൽകാൻ സാധാരണ നിലയിൽ ആരും തയ്യാറാകാത്തതാണ് പ്രധാന കടമ്പ. സ്വയം തൊഴിൽ മേഖലകൾ സൃഷ്ടിക്കുകയാണ് ഇതിനൊരു പരിഹാരമായി ഇവർകാണുന്നത്. മറ്റേതു മനുഷ്യരെ പോലെ തങ്ങളും മനോഹരമായ കലാപ്രകടനങ്ങൾ നടത്താൻ കെൽപ്പുള്ളവരാണെന്ന് സദസ്സിനെ ബോധ്യപ്പെടുത്തിയാണ് ഇവരെല്ലാം വേദി വിട്ടത്.

അർദ്ധ നാരീശ്വര നൃത്ത കലാലയം അവതരിപ്പിച്ച ക്ലാസ്സിക്കൽ ഫ്യൂഷനും മയൂര നൃത്തവും

ട്രൂപ്പിന്റെ കലാപരിപാടികളുടെ രൂപകൽപ്പന മാത്രമല്ല മാർക്കറ്റിങ്, പബ്ലിസിറ്റി തുടങ്ങി നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതടക്കമുള്ള കാര്യങ്ങളെല്ലാം നോക്കുന്നത് ഗീത പൊതുവാളാണ്.

ചടങ്ങിനോടനുബന്ധിച്ചു നടന്ന കലാ പരിപാടികളിൽ അർദ്ധ നാരീശ്വര നൃത്ത കലാലയം അവതരിപ്പിച്ച ക്ലാസ്സിക്കൽ ഫ്യൂഷനും മയൂര നൃത്തവും ശ്രദ്ധ നേടി.

വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക ചടങ്ങിൽ പങ്കെടുത്തവർ

വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക ചടങ്ങിൽ അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ടി ആർ ചന്ദ്രൻ, പ്രകാശ് പടിക്കൽ, ഡോ ഉമ്മൻ ഡേവിഡ്, ഇ പി വാസു, പ്രേംലാൽ, രാജൻ നായർ, ജയന്ത് നായർ, കരുണാകരൻ പിള്ള, മൃദൽ പ്രഭാകരൻ കൂടാതെ സാംഗ്ലിയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നേരിട്ട് സഹായം എത്തിച്ച പ്രവർത്തകരെയും ആദരിച്ചു.

നന്മ ജനറൽ സെക്രട്ടറി സുനിൽരാജ്, ദിവ്യ നായർ, പ്രസാദ് നായർ, രാജേഷ് പണിക്കർ, ആതിര അശോകൻ, സുബിൻ നായർ, ശരത് പണിക്കർ, സുബിൻ സുനിൽരാജ്, നന്ദന, ദൃശ്യാ ദേവദാസ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here