മനസരോവർ കാമോത്തേ മലയാളി സമാജത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷകമാണ് സമാജം അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് സമ്പന്നമായത്. കുട്ടികളും മുതിർന്നവരും ഒരു പോലെ പങ്കാളികളായപ്പോൾ കൂട്ടായ്മ പ്രസരിപ്പിച്ചത് പരസ്പര സ്നേഹവും നാടിന്റെ നന്മയുമാണ്.
ആഘോഷ പരിപാടികൾക്ക് മുഖ്യാതിഥിയും സമാജം ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. മണപ്പുറം ഫൈനാൻസ് ചെയർമാൻ വി.പി.നന്ദകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ എൽ ഐ സി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ രാജീവൻ കെ നായർ വിശിഷ്ടാതിഥിയായിരുന്നു. സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു .

ട്രഷറർ എ വിജയൻ, പ്രസിഡന്റ് എൽദോ ചാക്കോ, അഡ്വൈസറി ബോർഡ് ചെയർമാൻ ഓ കെ പ്രസാദ്, സെക്രട്ടറി വിനോദ്‌കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീകുമാർ എന്നിവർ വേദി പങ്കിട്ടു.
എം എൽ എ പ്രശാന്ത് താക്കൂർ, കോർപറേറ്റർ ഡോ അരുൺകുമാർ ഭഗത് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
തുടർന്ന് നടന്ന കലാപരിപാടികൾ സമാജം അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് സമ്പന്നമായി
നാടൻ പാട്ടുകളെ ജനകീയമാക്കിയ കലാഭവൻ മണിക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്കാരം ശ്രദ്ധേയമായി. ശാസ്ത്രീയ നൃത്ത ചുവടുകളുമായെത്തിയ കൊച്ചു കലാകാരികളും കാണികളുടെ കയ്യടി നേടി .
മലയാളി മനസ്സിൽ പാടി പതിഞ്ഞ പഴയ കാല നാടക ഗാനങ്ങളുമായി വേദിയിലെത്തിയ കലാകാരികൾ ഗൃഹാതുരത പകർന്നാടി യുവ കലാകാരികളുടെ ചടുലതയോടെയുള്ള ഫ്യൂഷൻ ഡാൻസും , ഫോക് ഡാൻസും നൂതനാനുഭവമായി. അടിപൊളി പാട്ടുമായെത്തിയ പെൺകുട്ടികൾ വേഷത്തിലും ഭാവത്തിലും പുത്തൻ ശൈലികൾ പ്രസരിപ്പിച്ചാണ് വേദിയിൽ നിറഞ്ഞാടിയത്
കഴിഞ്ഞ അധ്യയന വർഷത്തിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു .
WATCH AMCHI MUMBAI ON SUNDAY @ 7.30 AM IN KAIRALI TV FOR THE HIGHLIGHTS OF THE EVENT