വയലാർ രാമവർമ്മയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയുള്ള വയലാർ സംഗീത സന്ധ്യക്ക് ഗോരേഗാവ് ബാങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുള്ള മലയാളി സമാജം ഗ്രൗണ്ടിൽ ഇതിനായി വേദി ഒരുങ്ങും. മുംബൈയിലെ പ്രശസ്ത സംഗീത ഗ്രൂപ്പായ രാഗലയ അണിയിച്ചൊരുക്കുന്ന വയലാർ നൈറ്റിൽ മുംബൈയിലെ പ്രശസ്ത ഗായകരായ ബാബുരാജ് , വിജയകുമാർ , സൗമ്യ , ദീപ , സ്റ്റാർ സിങ്ങർ ഫെയിം പ്രീതി വാരിയർ കൂടാതെ ഗന്ധർവ സ്വരമാധുര്യത്തിലൂടെ പ്രശസ്തനായ രതീഷ് കാസർകോട്. കോമഡി ഉത്സവതാരങ്ങളായ വിബിൻ ബാലൻ , ആശിഷ് ഏബ്രഹാം എന്നിവരുടെ ഹാസ്യ പരിപാടിയും ഉണ്ടായിരിക്കും കേരള കലാ സമിതിയാണ് സംഘാടകർ.
രണ്ടായിരത്തിന്റെ തുടക്കത്തിൽ രൂപം കൊണ്ട കേരള കലാ സമിതി ഉത്സാഹഭരിതരായ കുറച്ചു കലാകാരന്മാരാണ് നയിച്ചത്. നഗരത്തിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും കലകളെ പരിപോഷിപ്പിക്കുവാനുമായി ആരംഭിച്ച കേരള കലാ സമിതി ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകുകയാണ്.
പ്രസിഡൻറ് അഡ്വക്കേറ്റ് മുരളി പണിക്കരുടെ നേതൃത്വത്തിൽ പുന: സംഘടിപ്പിച്ച മാനേജിങ് കമ്മിറ്റി കലാകാരന്മാരുടെയും മികച്ച സംഘടകരുടെയും പങ്കാളിത്തം കൊണ്ട് സമ്പന്നമാണ്. പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായി അരങ്ങേറിയ കേരള പിറവിയുടെ സമ്പൂർണ്ണ വിജയവും ശ്രദ്ധേയമായിരുന്നു. ചടങ്ങിൽ പ്രശസ്ത ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യാതിഥിയായിരുന്നു.
സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി കലാ സമിതി നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾ മാതൃകാപരമാണ്. സൗജന്യ മെട്രിമോണിയൽ സർവീസ്, മർമ വൈദ്യൻ ഡോ. മൈക്കൽ ജേക്കബിന്റെ വൈദ്യ സേവനം കൂടാതെ നിർദ്ദനരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം തുടങ്ങി സമൂഹ നന്മ ലക്‌ഷ്യം വച്ച് കൊണ്ടുള്ള നിവധി സേവനങ്ങൾക്കാണ് സമിതി മുൻതൂക്കം നൽകി വന്നിട്ടുള്ളത്.
മുതിർന്ന പൗരന്മാർ നീത്യ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ എങ്ങിനെ പരിഹരിക്കാം എന്നതിനെ കുറിച്ചും അവരുടെ ക്ലേശങ്ങൾ എങ്ങിനെ ലഘുകരിക്കാമെന്നതിനെ സംബന്ധിച്ചുള്ള കൗൺസിലിംഗ് പരിപാടികളും കലാ സമിതി സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജീവിത സായാഹ്നത്തിൽ എത്തി നിൽക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും ആരോഗ്യ പരിപാലത്തിനുമായി കർമ്മ പദ്ധതികളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള ധനശേഖരാർത്ഥമാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക് . രമേശ് നായർ .9833721527 , രാംദാസ് നായർ . 9821126706 , സുഭാഷ് മേനോൻ. 98200117560