ആലങ്ങാട് യോഗത്തിന്റെ പാനക പൂജ ആദ്യമായി മുംബൈയിൽ

0

ഗോരേഗാവ് ബാങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വരുന്ന 22-2-2020 നാണ് അത്യപൂർവമായ പാനക പൂജയ്ക്കായി തയ്യാറെടുപ്പുകൾ നടക്കുന്നത്. ആലങ്ങാട് യോഗത്തിന്റെ (ആലങ്ങാട് പേട്ട തുള്ളൽ സംഘം) നേതൃത്വത്തിൽ നടക്കുന്ന പാനക പൂജയിൽ തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കേരളത്തിന് വെളിയിൽ നടക്കുന്ന ആദ്യ പാനക പൂജാ കർമ്മത്തിനാണ് മുംബൈയിലെ ബാങ്കുർ നഗർ അയ്യപ്പ ക്ഷേത്രം ഒരുങ്ങുന്നത്.

വൈകുന്നേരം വാഴപ്പോളയാൽ തീർത്ത പ്രത്യേക മണ്ഡപത്തിൽ അയ്യപ്പനും, ഗണപതിക്കും, ദേവിക്കും, സുബ്രഹ്മണ്യനും പ്രത്യേക പുജകൾക്കു ശേഷമായിരിക്കും പനകപൂജ.

നൂറ്റാണ്ടുകൾക്കു മുൻപ് പന്തളം കൊട്ടാരം ആലങ്ങാട് യോഗത്തിന് കൈമാറിയ ഗോളകം, ചുരിക, കൊടി, വാൾ എന്നിവ മണ്ഡപത്തിൽ വെച്ചായിരിക്കും പനകപൂജ നടത്തുന്നത്. ഇവ കൈമാറിയതിന് ശേഷം ആദ്യമായാണ് കേരളത്തിന്‌ പുറത്ത് കൊണ്ടുവരുന്നത്. ഈ കർമ്മങ്ങൾ എല്ലാം ആലങ്ങാട് യോഗത്തിലെ മുതിർന്ന അംഗങ്ങളായിരിക്കും നിർവഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here