മൂന്ന് ദിവസം നീണ്ടു നിന്ന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ നാലാം ഘട്ടം ഫെബ്രുവരി 16 ന് സമാപനമായി. ഫെബ്രു. 14 മുതൽ വർളി നെഹറുസയൻസ് സെന്ററിൽ ആരംഭിച്ച സാംസ്കാരികോത്സവത്തിന്റെ നാലാം ‘ ഘട്ടം ഫെബ്രുവരി 16 ന് സമാപിച്ചു. ഏകദേശം 1050 സ്ക്കൂളുകളിൽ നിന്നുള്ള 420 ലേറെ വിദ്യാർഥികളാണ് വിവിധ കലാ – സാംസ്കാരിക മത്സരങ്ങളിൽ പങ്കെടുത്തത്.
മഹാരാഷ്ട്രയിൽ രണ്ടു സംസ്കൃതികളെ സമന്വയിപ്പിച്ചു കൊണ്ട് നടത്തി വരുന്ന എത്നിക് ഫെസ്റ്റ് മഹാനഗരിയിലെ കുട്ടികളുടെ സമാനതകളില്ലാത്ത ആഘോഷമാണെന്ന് സെന്റർ ഡയറക്ടർ ശിവ പ്രകാശ് കെന്നഡെ അഭിപ്രായപ്പെട്ടു.
ഫെസ്റ്റിവലിൽ പങ്കെടുത്ത മഹാരാഷ്ട്രാ കൾച്ചറൽ അഡീഷണൽ ഡയറക്‌ടർ ബാർക്കണ്ടെ മഹാരാഷ്ട്രാ സർക്കാരിന്റെ പിന്തുണയും പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി അമിത് ദേശ്മുഖിന്റെ അഭാവത്തിൽ മന്ത്രിയുടെ നിർദേശ പ്രകാരമാണ് പങ്കെടുത്തതെന്നും ഇത്തരം ഫെസ്റ്റുകൾ കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ദിവസം മോഹിനിയാട്ടം, ഭരതനാട്യം, മലയാള നാടോടി നൃത്തം , കൈകൊട്ടിക്കളി, ഒപ്പന, കേരള നാട്യം, മാർഗ്ഗം കളി തുടങ്ങിയ നൃത്തരൂപങ്ങൾ അരങ്ങേറി.നൂപൂർ സ്ക്കൂൾ ഓഫ് ഡാൻസ് ന് വേണ്ടി നിഷാ ഗിൽബർട്ട് സംവിധാനം ചെയ്ത അഭംഗ് നൃത്തശില്പം പ്രത്യേക ശ്രദ്ധ നേടി.
മൂന്നാം ദിവസം ലാവണി, ഗോത്തൽ കോളി ഡാൻസ്, രംഗോളി, തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും അരങ്ങേറി. എരി തിരിയിട്ട നിലവിളക്കും ശിരസ്സിലേന്തി ബയിന്തർ ഹോളി ഏഞ്ചൽസ് സ്ക്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച ഡിവ് ളി നൃത്തം പ്രേക്ഷകരുടെ മുക്ത കണ്ഠ പ്രശംസ നേടി. ശിവന്റെ രൗദ്ര നൃത്തവും , പ്രണയത്തിന്റെ സമസ്തഭാവങ്ങളും പ്രസരിപ്പിച്ച രാധാ -കൃഷ്ണനൃത്തവും സദസ്സിന് ഹരം പകർന്നു.കഥകളിയിലെ പച്ചവേഷം കാഴ്ച വെച്ച മറാട്ടി വിദ്യാർത്ഥിക്ക് ഫാൻസി ഡ്രസ്സിൽ ഒന്നാം സമ്മാനം ലഭിച്ചതും കാണികൾക്ക് കൗതുകമായി.

മഹാരാഷ്ട്ര- കേരള കലാ- സംസ്കാരിക തനിമകളെ സമന്വയിപ്പിച്ച് , പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു തരംഗം സമ്മാനിച്ചു കൊണ്ടാണ് ഇക്കുറിയും മറാഠി – മലയാളി എത്തിനിക് ഫെസ്റ്റ്റ്റ് സമാപിച്ചതെന്ന് ഫെസ്റ്റിറ്റിവൽ കമ്മിറ്റി ഡയറക്ടറും അമ്മ പ്രസിഡന്റുമായ ജോജോ തോമസ് പറഞ്ഞു.
മറാഠി മലയാളി സംഗമത്തിലൂടെ രാജ്യത്തിന്റെ ഐക്യം നില നിർത്തുവാനും സഹോദര്യം കാത്തു സംരക്ഷിക്കുവാനും കഴിയുമെന്ന് മഹാരാഷ്ട്രാ സ്പീക്കർ നാന പട്ടോളെ ആശംസ സന്ദേശത്തിലൂടെ അറിയിച്ചു. നെഹറുസയൻസ് സെൻറ്റർ ഡെപ്യുട്ടി ഡയറക്ടടർ ഉമേഷ് കുമാർ റസ്റ്റോഗി എൽ. ഐ സി ഡെവലപ്പ്മെൻറ്റ് ഓഫിസർ രചന ജെയ്സ്വാൾ, ബയ്ന്തർ ഹോളി എഞ്ചൽ സ്കൂൾ പ്രിൻസിപ്പാൾ ജോസഫ് സെബാസ്റ്റ്യൻ, സാമൂഹ്യ പ്രവർത്തകരായ അഡ്വ പത്മാദിവാകരൻ, പ്രകാശ് പടിക്കൽ .സി .ച്ച് അബ്ദുൾ റഹ്മാൻ, മൊയ്തുണ്ണി , സുരേഷ് വർമ , മാധ്യമ പ്രവർത്തകൻ എം ജി അരുൺ ,ഭരതനാട്യം ഗുരു നിഷാ ഗിൽബർട്ട് ,രാഖി സുനിൽ എന്നിവർ സർട്ടിഫിക്കറ്റും, ട്രോഫികളും ,സമ്മാനങ്ങളുംവിതരണം ചെയ്തു.
ഫെസ്റ്റിന്റെ ഭാഗമായി മറാഠി – മലയാളി സംസ്കാരിക വിനിമയം അടിസ്ഥാനമാക്കിയ വിഷയത്തിൽ കേന്ദ്രീകരിച്ച് 9 വിഭാഗങ്ങളിൽ മൽസരങ്ങൾക്ക് നടന്നു. കാർട്ടൂണിസ്റ്റ് ജയിംസ് മണലോടി. ഗായകനും നടനുമായ പ്രേംകുമാർ , ഡാൻസർ ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ വിധികർത്താക്കളായിരുന്നു.മുബൈയിൽ ജനിച്ചു വളർന്ന പുതുതലമുറയ്ക്കും മറുനാട്ടുകാർക്കും നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന അറിവുകൾ പകർന്നു നൽകുകയും സാംസ്കാരിക വിനിമയത്തിന്റെ പൊതുധാരകൾ കണ്ടെത്തുകയുമെന്നതാണ് ഫെസ്റ്റിവലിന്റെ ഉദ്ദേശ ലക്ഷ്യം.
ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടികൾ അരങ്ങേറിയതെന്ന് ജോജോ തോമസ് സൂചിപ്പിച്ചു.മറാഠി മലയാളി കവികളെ പങ്കെടുപ്പിച്ചു കൊണ്ട് കവി സമ്മേളനം നടത്തി. സുരേഷ് വർമ്മ ആധ്യക്ഷം വഹിച്ചു,ഹരിലാൽ മോഡറേറ്ററായി. ഇരു ഭാഷകളിലെയുമായി 12 കവികൾ രചനകൾ അവതരിപ്പിച്ചു.
- അശരണാർക്കായി കർമ്മ പദ്ധതികൾ; ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
- പത്ത് ദിവസത്തെ ഗണേശോത്സവത്തിന് പരിസമാപ്തി
- സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്കുമാർ കഥകൾ അവതരിപ്പിക്കും
- മധുവിന്റെ നവതി ആഘോഷവേദിയെ സമ്പന്നമാക്കി ഡോ. സജീവ് നായരുടെ നൃത്താവിഷ്കാരം