ബെൻസി നാസറിന് ജെ.സി ഡാനിയൽ പുരസ്‌കാരം

0

മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ചലച്ചിത്ര നിർമ്മാതാവ് ബെൻസി നാസർ അർഹയായി. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ നിർമ്മിച്ചാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമാ രംഗത്ത് ബെൻസി നാസറിന്റെ നിർമ്മാണ കമ്പനിയായ ബെൻസി പ്രൊഡക്ഷൻസ് ശ്രദ്ധ നേടുന്നത്. അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുള്ള അക്ബർ ഗ്രൂപ്പിന്റെ ഭാഗമാണ് മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ നിർമ്മാണ കമ്പനി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഖലീഫ, മൊഹബത്തിൻ കുഞ്ഞബ്ദുള്ള , പെങ്ങളില, സൈലൻസർ തുടങ്ങിയ ചിത്രങ്ങൾ മികച്ച നിരൂപണം നേടിയിട്ടുള്ള മലയാള സിനിമകളാണ്. നിർമ്മാണം പൂർത്തിയായ ലൗ എഫ് എം റിലീസിന് തയ്യാറായിരിക്കയാണ്. .

ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28 ന് എറണാകുളം ടൌൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി അവാർഡുകൾ വിതരണം ചെയ്യും. സിനിമ സംവിധായകരായ ജോഷി, ടി വി ചന്ദ്രൻ, ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറന്മൂട്, ഇന്ദ്രൻസ്, ബൈജു, മുരളി ഗോപി, സുരഭി ലക്ഷ്മി, നിമിഷ സജയൻ, വീണ നന്ദകുമാർ, ടെലിവിഷൻ മേഖലയിൽ നിന്നും ശ്രീകണ്ഠൻ നായർ തുടങ്ങിയവരാണ് മറ്റു അവാർഡ് ജേതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here