മുംബൈയിൽ മികച്ച പ്രതികരണവുമായി ലൗ എഫ് എം

വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ചിത്രം കോറിയിടുന്നത് രണ്ട് കാലഘട്ടത്തിലെ പ്രണയവും വിരഹവുമാണ്.

0

ഒരു ക്യാംപസിൽ വിരിയുന്ന പ്രണയം വിവാഹത്തിലേക്കെത്തുമ്പോഴേക്കും പുതിയ വഴിതിരിവുകള്‍ കാരണം പല വഴിക്ക് തിരിയുന്നു. സമൂഹത്തിലെ താഴേക്കിടയിലെ ഒരു ചെറുപ്പക്കാരന് സമ്പന്ന വിഭാഗത്തിലെ ഒരു പണക്കാരിയോട് തോന്നുന്ന പ്രണയം എന്ന ത്രെഡ് തന്നെയാണ് ‘ലൗ എഫ്എം’ എന്ന സിനിമയുടേതും.

രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ലൗ എഫ് എം എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം മുംബൈയിലും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ നിർമ്മിച്ചാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമാ രംഗത്ത് ബെൻസി നാസറിന്റെ നിർമ്മാണ കമ്പനിയായ ബെൻസി പ്രൊഡക്ഷൻസ് ശ്രദ്ധ നേടുന്നത്. അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുള്ള അക്ബർ ഗ്രൂപ്പിന്റെ ഭാഗമാണ് മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ നിർമ്മാണ കമ്പനി

വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ചിത്രം കോറിയിടുന്നത് രണ്ട് കാലഘട്ടത്തിലെ പ്രണയവും വിരഹവുമാണ്.

ഏതൊരു മലയാളിക്കും ഗൃഹാതുരത ഉണർത്തുന്ന റേഡിയോക്കാലം ഈ ചിത്രത്തില്‍ നവ്യാനുഭവമായി മാറിയെന്നാണ് പലരും പങ്കു വച്ചത്. റേഡിയോ ഒരു വികാരമായി നെഞ്ചിലേറ്റിയ പുത്തൻ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളുമെല്ലാം ഒപ്പിയെടുത്ത ചിത്രത്തിൽ സ്വന്തം നാട് കാണുവാനായ സന്തോഷവും മുംബൈയിലെ മലയാളി പ്രേക്ഷകർ പറഞ്ഞു.

ഒരിടവേളക്ക് ശേഷം നടൻ ദേവനും വ്യത്യസ്തമായ വേഷത്തിലെത്തിയ ചിത്രത്തിൽ മാമുക്കോയ, ജാനകി കൃഷ്ണൻ, ശശി കലിംഗ, സാജു കൊടിയൻ തുടങ്ങിയവരും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അണി നിരന്നിട്ടുണ്ട് . അഭിനേതാക്കളില്‍ പലരും കഥാപാത്രങ്ങളെ പകർന്നാടുന്നതിൽ മികച്ച വിജയം കൈവരിച്ചെങ്കിലും ടിറ്റോ വില്‍സണ്‍ അവതരിപ്പിച്ച ഗഫൂര്‍ എന്ന റേഡിയോ മെക്കാനിക്ക് തന്നെയാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്‍റെ മനസ്സില്‍ തങ്ങിനില്ക്കുന്ന ഏക കഥാപാത്രം. കോമഡിയൻ സാജുകൊടിയന്റെ തിരക്കഥ സിനിമയെ വിനോദമാക്കുന്നതിൽ വലിയ പങ്കുവഹിച്ചുട്ടുണ്ട്.

കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ സിനിമാ പ്രേമികൾ നെഞ്ചിലേറ്റികഴിഞ്ഞു . ഫ്രെയിമുകള്‍ പരമാവധി കളര്‍ഫുള്ളാക്കാന്‍ ക്യമാറമാന്‍ നടത്തുന്ന ശ്രമവും സിനിമയെ കൂടുതല്‍ എന്‍റര്‍ടെയിനറാക്കി മാറ്റുന്നതില്‍ ഏറെ സംഭാവന നല്കുന്നുണ്ട്. അതുപോലെ തന്നെയാണ് സിനിമയുടെ കോസ്റ്റും ഡിസൈനറും പരമാവധി സിനിമയിലെ ഷോട്ടുകളെ കളര്‍ഫുള്ളാക്കുവാന്‍ നല്ലപോലെ സംഭാവന നല്കിയിട്ടുണ്ട്.

തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, പൊന്നാനി, മാഹി, കാസർകോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here