മുംബൈ: എസ്സ്.എൻ.ഡി.പി.വനിതാസംഘം മുംബൈ-താനെ യൂണിയൻ ലോക വനിതാദിനം ആഘോഷിക്കുന്നു നവി മുംബൈയിലെ നെരൂൾ ഈസ്റ്റിലുള്ള ഫ്രൂട്ട് വാല കൾചറൽ സെൻറ്ററിൽ വെച്ച് ലോക വനിതാദിനമായ ഞായറാഴ്ച്ച, മാർച്ച് 08ന് രാവിലെ ഒൻപത്തര മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജഗദമ്മ മോഹൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോച്ചും മുൻ ഫുട്ബോൾ കളിക്കാരിയുമായ ശ്രീമതി ബിന്ദു പ്രസാദ് മുഖ്യ അതിഥിയാകും,എസ്സ്.എൻ.ഡി.പി.യോഗം മുംബൈ -താനെ യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ പരിപാടികളുടെ ഉത്‌ഘാടനം നിർവഹിക്കും.
ടി.കെ.മോഹൻ(മുംബൈ താനെ യൂണിയൻ വൈസ് പ്രസിഡന്റ്),ബിനു സുരേന്ദ്രൻ (മുംബൈ താനെ യൂണിയൻ സെക്രട്ടറി) ബി.ബാലേഷ്(യോഗം ബോർഡ് മെമ്പർ-മുംബൈ താനെ യൂണിയൻ) എന്നിവർ വിശിഷ്ഠ അതിഥികളായിരിക്കും, തദവസരത്തിൽ യൂണിയൻ കോർഡിനേറ്റർ ശിവരാജൻ ഗോപാലൻ,ട്രെഷറർ സുധാ ഭാരതി,കുമാരിസംഘം പ്രസിഡന്റ് ശ്രീലക്ഷ്മി സുരേഷ് എന്നിവർ വേദി പങ്കിടും. സ്വാഗതം വനിതാസംഘം യൂണിയൻ സെക്രട്ടറി സുമാ ജയദാസും കൃതജ്ഞത വൈസ് പ്രസിഡന്റ് സ്മിതാ അനിൽകുമാറും നിർവഹിക്കും.
സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഗുരുദേവ കൃതിയായ കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കി തൃശൂർ തേക്കിൻകാട് മൈതാനത്ത് നടത്തിയ ഏകാത്മകം എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വേൾഡ് ഗിന്നസ് ബുക്കിൽ ഇടം നേടിയ മുംബൈ താനെ യൂണിയനിലെ 17 അതുല്യകലാകാരികളെയും പ്രമുഖ വനിതകളെയും ആദരിക്കും. ഇതോടൊപ്പം കലാ-കായിക പരിപാടികളും അരങ്ങേറും. കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കി തൃശൂരിൽ നടത്തിയ ഏകാത്മകം എന്ന പരിപാടിയുടെ ദൃശ്യാവിഷ്‌കാരം മോഹിനിയാട്ട രൂപത്തിൽ യൂണിയനിലെ 17 കലാകാരികൾ ചേർന്ന് അവതരിപ്പിക്കുമെന്ന് വനിതാസംഘം സെക്രട്ടറി സുമാ ജയദാസ് അറിയിച്ചു.