ഈ വരുന്ന മാർച്ച് 8 ഞായറാഴ്ചയാണ് കേരളത്തിലെ ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ. വിശ്വാസികളായ മങ്കമാർക്ക് ഏറ്റവും പ്രധാനമാണ് മകം തൊഴൽ.
സർവ്വാലങ്കാര വിഭൂഷിതയായി നിൽക്കുന്ന അമ്മയെ ഒരു നോക്കു കണ്ടു സായൂജ്യമണഞ്ഞു പൂർവ്വപുണ്യ സുകൃതമായി കരുതന്ന ഭക്തരെല്ലാം മകം തൊഴാനെത്തുന്നു. മംഗല്യസൂത്രമണിഞ്ഞവരും അണിയാത്തവരും ജീവിതവിജയത്തിന് മകം തൊഴൽ വിശേഷമായി കണ്ടു വരുന്നു.
നെടുമംഗല്യത്തിനും, സൗഭാഗ്യത്തിനും, സന്താന ലബ്ധിക്കുമായി കന്യകമാരും സുമംഗലികളുമാണ് ഭക്‌തിനിര്‍ഭരമായ മനസ്സോടെ മകം തൊഴാന്‍ എത്തുന്നുത്. ദേവിയെ ഒരു നോക്കു കണ്ട് സങ്കടങ്ങള്‍ ഉണര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ജന്മം സഫലമായി എന്നു വിശ്വസിക്കുന്നവരാണിവരെല്ലാം.
ചോറ്റാനിക്കര മകം ദിനത്തിൽ ബംഗൂർ നഗർ ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിൽ പ്രത്യേക പരിപാടികൾ.
5.15 a.m.: Nirmalya Darshanam.
5.30 a.m.: Mahaganapati Homam.
7.10 a.m.: Trikala Puja.
10.00 a.m.: Ashtabishekam & Special Manjal Abhishekam for Goddess Devi. Makam Darshanam of Goddess Devi.
10.30 a.m.: Ucha Puja.
5.30 p.m.: Bhajans by Mathrusamgham.
6.30 p.m.: Mahadeeparadhana.
7.00 p.m.: Pushpabishekam for Goddess Devi.
7.15 p.m.: Bhagawathi Seva & Prasadam Distribution.
ശോദാസ സംസ്‌കാരം (ജനനം മുതൽ മരണം വരെയുള്ള ഹിന്ദു ആചാരാനുഷ്ടാനങ്ങൾ) എന്ന വിഷയത്തിൽ തന്ത്രി ഡോ. ശ്രീനാഥ് കരിയാട്ട് അവതരിപ്പിക്കുന്ന പ്രത്യേക പ്രഭാഷണം ക്ഷേത്രം കമ്മ്യൂണിറ്റി ഹാളിലെ ഒന്നാം നിലയിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം