പൊങ്കാല മഹോത്സവത്തിനായി നഗരമൊരുങ്ങി; അംബർനാഥിൽ പൊങ്കാല സമർപ്പിക്കാൻ ചലച്ചിത്ര താരം ശ്രീധന്യയും

0

പൊങ്കാല നിവേദ്യത്തിന്റെ അനുഗ്രഹ മധുരം തേടിയെത്തുന്ന ആയിരക്കണക്കിന് ഭക്തരെ വരവേൽക്കാൻ മുംബൈ നഗരമൊരുങ്ങി. അംബർനാഥ്, ഡോംബിവ്‌ലി, കല്യാൺ, പൻവേൽ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ഇക്കുറിയും പൊങ്കാല മഹോത്സവത്തിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നത്. പൗർണമിയും പൂരം നാളും ഒന്നിച്ചു വരുന്ന സവിശേഷ ദിനമാണ് പൊങ്കാല മഹോത്സവം. ഈ വർഷം മാർച്ച് 09 നാണു ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്. ദേവിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുവാനുള്ള അവസരത്തിൽ തെളിഞ്ഞ മനസ്സോടെ ഭക്തിപൂർവം ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നതിലൂടെ സർവൈശ്വര്യം ലഭിക്കും എന്നാണ് വിശ്വാസം.

പത്താമത് പൊങ്കാല മഹോല്‍സവത്തിന്റെ നിറവിൽ നിൽക്കുന്ന അംബർനാഥ് എസ് എൻ ഡി പി യോഗം ഇക്കുറി വിപുലമായ പരിപാടികളുമായാണ് ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത്. ഇതിനകം നിരവധി ഭക്തരാണ് പൊങ്കാല സമർപ്പിക്കുവാനായി അടുപ്പുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇതര ഭാഷക്കാരടങ്ങുന്ന ഭക്തരാണ് പൊങ്കാല സമർപ്പണത്തിന്റെ സായൂജ്യമണയാൻ വർഷം തോറും ഇവിടെയെത്തുന്നത് .

ചലച്ചിത്ര താരം ശ്രീധന്യയും ഇക്കുറി പൊങ്കാല സമർപ്പിക്കാൻ അംബർനാഥിൽ എത്തിച്ചേരുമെന്ന് പ്രസിഡന്റ് അജയകുമാർ പറഞ്ഞു. ഭൂമീദേവിയുടെ പ്രതീകമായ മൺകലത്തിൽ വായു, ആകാശം, ജലം, അഗ്നി എന്നിവ കൂടിച്ചേര്‍ന്ന് പഞ്ചഭൂതങ്ങളുടെ പ്രതീകാത്മകമായ സമന്വയമാണ് പൊങ്കാല നിവേദ്യം.

മാർച്ച് 9 തിങ്കളാഴ്ച രാവിലെ 10.15ന് ഗുരു നഗറിലെ നവരെ പാർക്ക് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പില്‍ ദീപം തെളിയിക്കുന്നതോടെയാണ് ആയിരക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് തുടക്കമാകും.

മാർച്ച് 8 ഞായറാഴ്ച്ച രാവിലെ 5.30 ന് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ 8 മണിക്ക് മഹാ ഗുരു പൂജയും തുടർന്ന് ആറ്റുകാലമ്മയുടെ തിരുവിഗ്രഹം വഹിച്ചു കൊണ്ടുള്ള വാഹന ഘോഷയാത്ര ബദ്‌ലാപൂർ രാമദാസ് ആശ്രമത്തിൽ നിന്നും തുടങ്ങി കൊച്ചു ഗാവിലുള്ള ശ്രീരാമക്ഷേത്രത്തിലെത്തും. ഇവിടെ നിന്നും ഘോഷയാത്രയെ ചെണ്ടമേളം താലപ്പൊലിയോട് കൂടി ആനയിച്ചു 6 മണിക്ക് ശ്രീനാരായണ മന്ദിരത്തിൽ എത്തിച്ചേരും. 6 മണിക്ക് മഹാ ഭഗവതി സേവയും തുടർന്ന് മഹാ ആരതിയും പ്രസാദ വിതരണവും നടക്കും.

മാർച്ച് 9 തിങ്കളാഴ്ച രാവിലെ 6 ന് നിർമ്മാല്യം. തുടർന്നുള്ള ഗുരു പൂജക്ക് ശേഷം 7.30ന് അഭിഷേകവും മഹാ ആരതിയും നടക്കും. 8 മണിക്ക് തുടങ്ങുന്ന ചെണ്ട മേളത്തിന് ശേഷം രാവിലെ 10.15 ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകരുന്ന സമയത്ത് തന്നെയായിരിക്കും അംബർനാഥിലും പൊങ്കാല സമർപ്പണം നടക്കുക. തുടർന്ന് അന്നദാനത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്തി കുറിക്കും.

പൊങ്കാല സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക

അജയ് കുമാർ 9769012501
മോഹൻദാസ് 098903 60374
രാജൻ 097305 16433
വിജയൻ +91 96652 46266
മണി മധുസൂധനൻ +91 91467 66709
ആരാധന രവീന്ദ്രൻ +91 77980 83353
ബിന്ദു സുരേഷ് 98608 74039
പത്മ പണിക്കർ +91 93598 96459

LEAVE A REPLY

Please enter your comment!
Please enter your name here