പൂരപ്പൊലിമ കൂട്ടാൻ കിടിലൻ പാട്ടുകളുമായി ഗോൾഡൻ വോയ്‌സ് ഗായകരും

0

തൃശൂർ പൂരത്തിന്റെ ആവേശവും ആരവവും ആഘോഷിക്കാനായി കല്യാൺ മെട്രോ ജംഗ്ഷൻ മാളിൽ ഒത്തുകൂടുന്ന വിഷുപ്പൂരത്തിന് പൊലിമയുമായി ഗുഡ് വിൻ ഗോൾഡൻ വോയ്‌സ് ഗായകരും എത്തുന്നു. നർമ്മത്തിന്റെ വെടിക്കെട്ടുമായി ആശിഷ് അബ്രഹാമും അവതാരകയായി സിന്ധു നായരും ഒത്തു കൂടുമ്പോൾ മുംബൈയിലെ പൂരത്തിനും പാണ്ടിമേളത്തിന്റെ ആവേശവും പകിട്ടും പകർന്നാടും. മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കും.

ഏപ്രിൽ 25 ബുധനാഴ്ച പൂരം ദിവസം വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ തൃശൂർ പൂര പറമ്പിൽ ഇലഞ്ഞിത്തറ മേളത്തിന് തുടക്കം കുറിക്കുമ്പോൾ തന്നെ തത്സമയം കാണുവാനുള്ള സാങ്കേതിക സംവിധാനങ്ങളും വേദിയിൽ ഒരുക്കിയിട്ടുണ്ട്. ഇതാദ്യമായാണ് തൃശൂർ പൂരത്തിന്റെ പൊലിമ ആവേശം ചോരാതെ തന്നെ മുംബൈയിലിരുന്നും ആഘോഷിക്കുവാൻ നഗരത്തിലെ തൃശൂർ സ്വദേശികൾ വേദിയൊരുക്കുന്നത്.

ബുധനാഴ്ച വൈകീട്ട് മൂന്നു മണി മുതൽ കല്യാണിലെ മെട്രോ ജംഗ്ഷൻ മാളിലെ ബാൾ റൂമിലാണ് തൃശൂർ പൂരം തത്സമയം എൽ ഇ ഡി സ്‌ക്രീനിൽ കണ്ടാസ്വദിക്കാൻ *മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മ* യും ഡോംബിവ്‌ലിയിലെ പൂരപ്രേമികളും ചേർന്ന് വേദിയൊരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 7777076222 അല്ലെങ്കിൽ 7045669968 – ലേക്ക് വാട്സപ്പ് ചെയ്യൂക


പുതിയ സമയവുമായി ‘ആംചി മുംബൈ’
സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി സൂര്യാ മുരളീധരൻ ആദ്യ മത്സരാർത്ഥി
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
ഉദ്ധവിന് മുഖ്യമന്ത്രി ആകാമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
സഹൃദയ നൽകി വരുന്ന നിർദ്ദനർക്കായുള്ള സൗജന്യ ഭക്ഷണ വിതരണത്തിൽ പങ്കാളികളായി സുമനസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here