മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ച ആദ്യ മലയാളി ഐരോളിയിൽ

3

മഹാരാഷ്ട്രയിൽ കോറോണോ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് 19 ബാധിച്ച ആദ്യ മലയാളി ഐരോളിയിൽ റിപ്പോർട്ട് ചെയ്തു. ഐരോളി സെക്ടർ 19 ലാണ് കൊറോണ സ്ഥിരീകരിച്ചയാൾ വിദേശത്ത് നിന്ന് വന്ന മലയാളിയാണെന്ന് അറിയാൻ കഴിഞ്ഞത്. 30 വയസ്സാണ് പ്രായം. കഴിഞ്ഞാഴ്ച തുർക്കിയിൽ നിന്നും വന്ന ഇയാളുടെ ഭാര്യയും ഒരു വയസായ കുട്ടിയും പുണെയിലാണ്.

ഒരാഴ്ചയായി നവി മുംബൈയിലെ വീട്ടിലെത്തിയ ഇയാൾക്ക് വിമാനത്താവളത്തിലെ പരിശോധനയിൽ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണ് പറയുന്നത്. എന്നാൽ ഒന്ന് രണ്ടു ദിവസമായി വിട്ടു മാറാത്ത ജലദോഷവും ചെറിയ പനിയുമായിരുന്നു സംശയത്തിന് ഇടം നൽകിയത്. അങ്ങിനെയാണ് നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതരുടെ സഹായത്തോടെ യുവാവിനെ മുംബൈയിലെ കസ്തുർബ ആശുപത്രിയിൽ കൊറോണ വൈറസ് പരിശോധനക്ക് വിധേയനാക്കിയത്. പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഇതോടെ വീട്ടിലുള്ള പ്രായമായ അഛനേയും  അമ്മയേയും അടിയന്തിര പരിശോധനക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. കോവിഡ് 19 സ്ഥിരീകരിച്ചതോടെ യുവാവ് താമസിക്കുന്ന കെട്ടിടവും പരിസരവുമെല്ലാം കർശന നിരീക്ഷണത്തിലാണിപ്പോൾ. പന്ത്രണ്ട് നിലകളുള്ള താമസ സമുച്ചയത്തിൽ മലയാളികളടക്കം 44 കുടുംബങ്ങളാണ് താമസിക്കുന്നത്. യുവാവ് പത്താം നിലയിലാണ് താമസിച്ചിരുന്നത്. ബിൽഡിംഗ് മുനിസിപ്പൽ അധികൃതരുടെ നിയന്ത്രണത്തിലാണെന്നും താമസക്കാർക്ക് പുറത്തിറങ്ങാൻ പാടില്ലെന്ന നിർദ്ദേമുണ്ടെന്നും ഇതേ കെട്ടിടത്തിലെ താമസക്കാരനായ വിനോദ് പറയുന്നു.

വിദേശത്ത് നിന്നെത്തുന്നവരെ അടിയന്തരമായി ക്വാറന്റൈൻ നടപടികൾ പൂർത്തിയാക്കുവാനും 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയനാക്കുവാനുമുള്ള നടപടികൾ കർശനമാക്കുവാൻ ബന്ധപ്പെട്ട അധികൃതർ മുൻകൈ എടുക്കണം.

3 COMMENTS

 1. നന്നായി പ്രാർത്ഥിക്കുക. ലോകനൻമക്കായി. എല്ലാ അഹങ്കാരവും, അഹംഭാവവും ഈ വൈറസിന്റെ മുന്പിൽ നിസഹയരാവുകയാണ്. ഇത്രയേ ഉള്ളു നമ്മൾ. ഇന്ന് ഈശ്വരനിൽ വിശ്വസം ഇല്ലാതായി. പണത്തിന്റെ പിന്നാലെ പാഞ്ഞ് എല്ലാം മതി മറന്ന് ജീവിക്കുന്നു. സ്വന്തം മാതാപിതാക്കൻമാരെ അനാഥ രാക്കുന്നു. സ്വാർഥത നോക്കി പോകുന്നു. ഭയ ,ഭക്തി ,ബഹുമാനം ഇല്ലാതായി. ഭൂമിദേവിയുടെ നെഞ്ചത്ത് ചവിട്ടി മനുഷ്യർ താണ്ടവ ആടുന്നത്. കൊല്ലും കൊലയും നിഷ്കരുണം നടത്തുന്നത്. മതവും ജാതിയും പറഞ്ഞ് തമ്മിൽ തല്ലി. എന്തു നേടി. ഒരിക്കലും മാറാത്ത മഹാവ്യാധി നേടി. ഇനി ഇതിൽ നിന്നും മുക്തി ലഭിക്കാൻ ഒരു മാർഗം മനസ്സിൽ തട്ടി ഈശ്വരനെ വിളിക്കുക. ഓം നമഃ:ശിവായ,. ഓം നമഃ നാരായണായ, അമ്മേ നാരായണാ ദേവി നാരായണാ, ലക്ഷ്മി നാരായണ
  ഭദ്രേ നാരായണ. 🙏

 2. ഈ അഖിലാണ്ട മണ്ഡലം ഒന്നാണെന്ന തിരിച്ചറിവു മനുഷ്യനുണ്ടാകട്ടേയെന്നു സർവ്വേശ്വനോടു പ്രാർത്ഥിക്കുന്നു.

  സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
  ന്യായേണ മാർഗ്ഗേണ മഹിം മഹീശ
  ഗോ ബ്രാഹ്മണ്യേഭ ശുഭമസ്തു നിത്യം
  ലോകാസമസ്താ സുഖിനോ ഭവന്തു

LEAVE A REPLY

Please enter your comment!
Please enter your name here