ദുരിതകാലത്തെ മറ്റൊരു ദുരന്തമായി മലയാളി യുവതിയുടെ ആകസ്മിക മരണം

0

കല്യാണിൽ താമസിക്കുന്ന മോനിഷ പത്തു ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനുമായി ബന്ധപ്പെട്ട സങ്കീർണമായ അണുബാധയാണ് മരണ കാരണമായി പറയുന്നത്. ജ്യൂപിറ്റർ ആശുപത്രീയിൽ ചികിത്സയിലായിരുന്ന  മോനിഷക്ക് അടിയന്തരമായി  രക്തം വേണമെന്ന ആവശ്യ പ്രകാരം നിരവധി പേർ ശ്രമിച്ചു കൊണ്ടിരിക്കവെയാണ് മോനിഷ വിട പറയുന്നത്.  കുട്ടി സുഖമായിരിക്കുന്നു എന്നാണ് ലഭിച്ച വിവരം.നിലവിലെ സാഹചര്യത്തിൽ അടിയന്തിര ചികിത്സ സമയത്തിന് ലഭ്യമാക്കാൻ കഴിയാതിരുന്നതാണ് യുവതിയുടെ ആകസ്മിക വേർപാടിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മുംബൈ നാടകരംഗത്തെ പ്രശസ്ത നടൻ ആർ . കെ. കൈമളിന്റെ മൂത്ത മകൾ ആണ് മോനിഷ. ഭർത്താവ് മുകേഷ് നായർ

ലോക് ഡൗൺ കാലത്തെ പരിമിതികളിൽ കൈമൾ കുടുംബത്തെ ചെന്ന് കണ്ട് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും

മുംബൈയിലെ ഹോസ്പിറ്റലുകളിലെ അനാസ്ഥയിലേക്കാണ് ആവർത്തിച്ചുള്ള ഇത്തരം ദുരന്തങ്ങൾ വിരൽ ചൂണ്ടുന്നത്.

Subscribe & enable bell icon for regular Mumbai update

LEAVE A REPLY

Please enter your comment!
Please enter your name here