മാതൃകയായി വാരിയർ ഫൌണ്ടേഷൻ

നിർദന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സൗജന്യ വിദ്യാഭാസ പദ്ധതിയുടെ വിപുലീകരണവുമായി മുംബൈ മലയാളി സംഘടന മാതൃകയാവുന്നു.

0

പവായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ വാരിയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർദന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൃത്ത സന്ധ്യ ശ്രദ്ധേയമായി

ഡൽഹി സ്വദേശിയായ വിധ ലാലിൻറെ കഥക് , കൊൽക്കത്ത സ്വദേശി സാഷ്വതി ഗൊരായ് ഘോഷിന്റെ ഒഡീസി ബാംഗ്ലൂർ നവാസി പ്രതീക്ഷ കാശിയുടെ കുച്ചിപ്പുടി മുംബൈയിൽ നിന്നും ദിവ്യാ വാരിയരുടെ മോഹിനിയാട്ടം എന്നീ കലാരൂപങ്ങളാണ് അരങ്ങേറിയത്. നൃത്തപരിപാടിക്ക് സമാപനമായി മധുരാഷ്ടകം അവതരിപ്പിച്ചു.

പൻവേൽ എറണാകുളം, തിരുനാവായ എന്നിവിടങ്ങളിലായി നിർദ്ദനരായ മൂന്നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യമൊരുക്കുന്നുവെന്നും കോയമ്പത്തൂരിലാണ് അടുത്ത പദ്ധതിയെന്നും അധികൃതർ പറഞ്ഞു. തിരുനാവായ സ്വദേശികളായ എ എസ് മാധവനും സഹോദരൻ എ വി രവികുമാർ എന്നിവരാണ് അമരക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here