നഴ്സുമാർക്ക് കോവിഡ് 19. ഡോംബിവ്‌ലി ഐക്കോൺ ഹോസ്പിറ്റലും അടച്ചു

0

മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ പ്രധാന മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികളിലൊന്നായ ഐക്കൺ ഹോസ്പിറ്റലാണ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് അടക്കുവാൻ നിർബന്ധിതരായത്. ഡോംബിവ്‌ലി മാൻപാഡ റോഡിനോട് ചേർന്നുള്ള ആശുപത്രിയിലെ ടെക്‌നീഷ്യന്മാർക്കും ആയക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതോടെ ആശുപത്രി ഭാഗികമായി സേവനങ്ങൾ നിർത്തി വച്ചിരുന്നു. ഇപ്പോൾ നഴ്സുമാർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശുപതി അടക്കുകയായിരുന്നു .

ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗ ബാധ വലിയ തോതിലാണ് മുംബൈയിലെ ആശുപത്രികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതെങ്കിലും രോഗ വ്യാപനം തടയുവാനായി ഇത്തരം നടപടികൾ അനിവാര്യമാണെന്ന നിലപാടിലാണ് അധികൃതരും.

ഏകദേശം 500 ഓളം ആശുപത്രി ജീവനക്കാരാണ് മുംബൈയിൽ മാത്രം ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. നഗരത്തിലെ 5 പ്രധാന ആശുപത്രികളടക്കം 30 ഹോസ്പിറ്റലുകളാണ് കൊറോണയുമായി ബന്ധപ്പെട്ട് അടച്ചു പൂട്ടുകയോ കോർപ്പറേഷൻ സീൽ ചെയ്യുകയോ ചെയ്തിരിയ്ക്കുന്നത് . ഇതോടെ നഗരത്തിലെ വർധിച്ചു വരുന്ന കൊറോണ വ്യാപനത്തെ പ്രതിരോധിക്കുവാനുള്ള നടപടികൾ സർക്കാരിന് വെല്ലുവിളിയായിരിക്കയാണ്.

Subscribe & enable bell icon for regular Mumbai update

LEAVE A REPLY

Please enter your comment!
Please enter your name here