പാൽഘറിൽ സന്യാസികളെ തല്ലിക്കൊന്ന സംഭവത്തിൽ SNDP മുംബൈ താനെ യൂണിയൻ അപലപിച്ചു

0

ഗുരുവിന്റെ അന്ത്യകർമ്മങ്ങൾക്കായി പോയ സന്യാസി ശ്രേഷ്ടരായ ഏകദേശം എഴുപത് വയസ്സ് പ്രായമുള്ള  കല്പവൃക്ഷ് ഗിരി മഹാരാജ്, നാല്പത്തിയഞ്ചു വയസുള്ള സുശീൽ ഗിരി മഹാരാജ് എന്നിവരെയും അവരുടെ സഹായിയും ഡ്രൈവറും  രണ്ടു മക്കളുടെ അച്ഛനുമായ  നിലേഷ് എന്നിവരെയുമാണ് നടു റോഡിലിട്ട് ദാരുണമായി തല്ലിക്കൊന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ എസ്.എൻ.ഡി.പി.മുംബയ് – താനെ യൂണിയൻ അപലപിച്ചു. മുംബൈയുടെ സമീപ പ്രദേശമായ പാൽഘർ ജില്ലയിലെ കാസാ പോലീസ് സ്റ്റേഷൻ  പരിധിയിൽ വരുന്ന സ്ഥലത്തായിരുന്നു സംഭവം അരങ്ങേറിയത്.

യാത്രക്കിടയിൽ സന്യാസികൾ സഞ്ചരിച്ചിരുന്ന കാർ കേടായതിനെ തുടർന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. മോഷ്ടാക്കളെന്ന ധാരണയിലായിരുന്നു പാഞ്ഞടുത്ത ജനക്കൂട്ടം വളഞ്ഞു നിന്ന് ഇവരെ വടികളും കല്ലുകളും ഉപയോഗിച്ച് തല്ലിച്ചതച്ചത്. രക്ഷിക്കണമെന്ന അപേക്ഷയുമായി സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരുടെ അടുത്തേക്ക് ഇവർ പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. എന്നാൽ പോലീസ് ഒഴിഞ്ഞു മാറുന്നതും ദൃശ്യമാണ്.

മോഷ്ടാക്കൾ ആണെന്ന് അലറി വിളിച്ചാണ് സംഘം നിയമം കൈയ്യിലെടുത്ത് ഇവരെ മാരകമായി മർദ്ദിക്കുന്നത്. ലോക്ക് ഡൌൺ സമയത്ത് പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന അതിക്രമം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തത്‌ മുഖം രക്ഷിക്കുവാൻ ശ്രമിക്കുന്നത്.

ശ്രീനാരായണ ഗുരുവിനാൽ സ്ഥാപിതമായ ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ മുംബൈ-താനെ യൂണിയൻ സന്യാസിമാരുടെ കൊലപാതകത്തെ ബ്രഹ്മഹത്യയായി കണ്ടാണ് ഈ അധർമ്മത്തിനെതിരെ  ശക്തമായി അപലപിക്കുന്നതെന്ന് അറിയിച്ചു. ഒപ്പം മഹാരഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അക്രമികളെയും എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്തത്  നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

SUBSCRIBE & ENABLE BELL ICON FOR REGULAR MUMBAI UPDATE

LEAVE A REPLY

Please enter your comment!
Please enter your name here