മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു; ഭൗതിക ശരീരം നാളെ കേരളത്തിലേക്കയക്കും

0

നവി മുംബൈയിൽ പൻവേലിനടുത്ത് കരഞ്ചാടയിൽ താമസിക്കുന്ന മലയാളി യുവാവ് സച്ചിനാണ് ഇന്ന് വെളുപ്പിന് വീട്ടിൽ കുഴഞ്ഞു വീണ് മരണമടയുന്നത്. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു. കാമോത്തേയിലുണ്ടായിരുന്ന സച്ചിനും കുടുംബവും ഇപ്പോൾ കുടുംബ സമേതം കരഞ്ചാടയിലാണ് താമസം. ഭാര്യ റോഷിമ. 8 വയസ്സും ഒന്നര വയസ്സും പ്രായമായ രണ്ടു ആൺകുട്ടികളാണ് മക്കൾ. കണ്ണൂർ ചാലാട് സ്വദേശിയാണ് . 39 വയസ്സായിരുന്നു പ്രായം.

പരിചയമുള്ളവർക്കെല്ലാം പ്രിയങ്കരനാണ് സച്ചിൻ. നല്ല സൗഹൃദങ്ങൾ കാത്തു സൂക്ഷിച്ചിരുന്ന ഊഷ്മളമായ പെരുമാറ്റത്തിന്റെ ഉടമയായാണ് സച്ചിനെ സുഹൃത്തുക്കൾ ഓർത്തെടുക്കുന്നത്. ഐ ടി പ്രൊഫഷണൽ ആയ സച്ചിൻ ആറു വർഷം കാമോത്തേയിൽ താമസിച്ചതിന് ശേഷമാണ് പൻവേലിലേക്ക് കുടുംബ സമേതം മാറുന്നത്. അച്ഛൻ സുധാകരൻ റിട്ടയേർഡ് അധ്യാപകനാണ്.

ഭൗതിക ശരീരം നാളെ കേരളത്തിലേക്കയക്കും

കേരളത്തിലുള്ള ബന്ധുക്കളുടെ ആവശ്യപ്രകാരം ഭൗതിക ശരീരം നാട്ടിലേക്കയാകുവാനുള്ള നടപടികളാണ് മുംബൈയിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് പൂർത്തിയാക്കുന്നത്. ഇക്കാര്യത്തിൽ നോർക്കയുടെ സഹായവും തേടിയിട്ടുണ്ട്.

സച്ചിന്റെ മൃതദേഹം കാമോത്തെ എം ജി എം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭൗതിക ശരീരം കോവിഡ് ടെസ്റ്റിനുശേഷം പോസ്റ്റുമോർട്ടത്തിന് വിട്ടുകൊടുക്കും. കോവിഡ് ടെസ്റ്റിന്റെ ഫലം രാത്രി വൈകി റിസൾട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. കുടുംബത്തിന് ആശ്വാസം പകർന്ന് സാമൂഹിക പ്രവർത്തകരായ കെ കെ എസ് പ്രസിഡന്റ് ടി എൻ ഹരിഹരൻ, പനവേൽ മലയാളി സമാജം ഭാരവാഹികൾ, ഖാർഘർ സമാജം സെക്രട്ടറി രാമകൃഷ്ണൻ, അനിൽനായർ (കാമോത്തേ) തുടങ്ങിയവരും സച്ചിന്റെ സുഹൃത്തുക്കളും ഭൗതിക ശരീരം നാട്ടിലേക്കയക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Subscribe & enable bell icon for regular Mumbai update

LEAVE A REPLY

Please enter your comment!
Please enter your name here