ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ഫെയ്സ് ഷീൽഡുകൾ നൽകി

0

കേരളത്തിലെ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് 25 സെറ്റ് വ്യക്തിഗത സംരക്ഷണ വസ്തുക്കൾ (ഫെയ്സ് ഷീൽഡുകൾ) നൽകിയാണ് താനെ ആസ്ഥാനമായ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം മാതൃകയായത്.

COVID 19 വിപത്തിനെതിരെ പോരാടുന്നതിൽ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആർ‌എം‌ഒ ഡോ.സുമേഷ് ശങ്കറാണ് ആരോഗ്യ സംരക്ഷണ ഉപകാരണത്തിനായി തന്നെ സമീപിച്ചതെന്ന് അയ്യപ്പ ഭക്ത സംഘം സെക്രട്ടറി ശശികുമാർ പറഞ്ഞു. അങ്ങിനെയാണ് മറ്റു അംഗങ്ങളുമായി ആലോചിച്ച ശേഷം 25 ജോഡി പ്രൊട്ടക്റ്റീവ് ഗാർഡുകൾ നൽകുവാൻ തീരുമാനിക്കുന്നത്.

മുംബൈയിൽ ലോക്ക് ഡൌൺ മൂലം ദുരിതമനുഭവിക്കുന്ന നിർധരായ ദിവസക്കൂലി തൊഴിലാളികൾക്കും ഭക്ഷണ സമഗ്രഹികൾ നൽകിയും ജീവിക്കുന്ന ചുറ്റുപാടുകളോടുള്ള പ്രതിബദ്ധത സംഘടന കാത്തു സൂക്ഷിച്ചിരുന്നു.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here