മലയാളി മനസ്സിലേക്ക് നൃത്തചുവടുകളോടെ മുംബൈയിൽ നിന്നൊരു അമ്മയും മകളും

0

ഡോംബിവില്ലിയിൽ നിന്നും മറുനാടൻ മലയാളികളുടെ മനസ്സിലേക്ക് അംബിക വാരസ്യാരും മകൾ ശ്വേതാ വാരിയരും ചുവടു വച്ചത് ഈ അടച്ചിരിപ്പിന്റെ -ലോക്ക് ഡൗൺ- കാലത്താണ് . സോണി ചാനലിലെ India’s Best Dancer എന്ന ഡാൻസ് റിയാലിറ്റി ഷോയിലേക്ക് ശ്വേതാ വാരിയർ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു . അഞ്ചു ലക്ഷം ഡാൻസേഴ്സിൽ നിന്നും ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഒഡീഷനിൽ കൂടിയാണ് Best Bara എന്ന 12 പേരിലേക്ക് contestant ആയി ശ്വേതാ വാരിയർ എത്തിയ വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

ഷോയിലെ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന പ്രോഗാമിൽ മകൾക്കൊപ്പം നൃത്തം ചെയ്യാൻ അമ്മയേയും വേദിയിലേക്ക് ക്ഷണിച്ചിരുന്നു . നൃത്തത്തിന് ശേഷം കിട്ടിയ അഭിനന്ദനങ്ങൾ മറന്നു തുടങ്ങിയപ്പോഴാണ്, സോണി ചാനൽ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ നൽകുന്നതിനായി അറിയിച്ചത് . വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് അമ്മയുടേയും മകളുടെയും നൃത്ത ദൃശ്യങ്ങൾ മലയാളികൾ ഏറ്റെടുത്ത് പ്രചരിപ്പിച്ചത്. ഷോ വീണ്ടും തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ഈ കുടുംബമിപ്പോൾ.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here