സെൽഫിയുടെ കാലത്ത് കലഹരണപ്പെടുന്ന ജീവിത മാർഗം

സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടവും ഡിജിറ്റൽ കടന്നു കയറ്റവും ഇവരുടെ ബിസിനസിനെ തകിടം മറിച്ചെന്നു പറയാം.

0

പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കം എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല . ഊട്ടിയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ സഞ്ചാര മുഹൂർത്തങ്ങൾ ഒപ്പിയെടുത്തു ഉപജീവനം നടത്തുന്ന നിശ്ചൽ എന്ന ഫോട്ടോഗ്രാഫർ. മുംബൈയുടെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിലും മലയാളികളടക്കം ധാരാളം പേര് ഉപജീവനം നടത്തിയിരുന്നത് ഇങ്ങിനെ ഫോട്ടോ എടുത്തു കൊടുത്താണ് .

സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടവും ഡിജിറ്റൽ കടന്നു കയറ്റവും ഇവരുടെ ബിസിനസിനെ തകിടം മറിച്ചെന്നു പറയാം. എന്നിട്ടു പോലും ഗേറ്റ് വെ പോലുള്ള സ്ഥലങ്ങളിൽ ഇപ്പോഴും മുന്നൂറിലധികം ഫോട്ടോഗ്രാഫർമാർ തങ്ങളുടെ ജീവിത മാർഗ്ഗം കണ്ടെത്തുന്നത് ഉല്ലാസത്തിനായി എത്തുന്നവരുടെ അപൂർവ നിമിഷങ്ങളുടെ ഫോട്ടോകൾ സമ്മാനിച്ചാണ് .

തീവ്ര വാദ ആക്രമണത്തിനു ശേഷമാണ് ഇവരുടെയെല്ലാം മുംബൈ ജീവിതം ദുസ്സഹമായത്. സുരക്ഷയുടെ ഭാഗമായുള്ള ക്രമീകരണങ്ങളിൽ നിബന്ധനകൾ കർക്കശമായപ്പോൾ പലരുടെയും വരുമാനത്തിന്റെ ഒരു ഭാഗവും ചോർന്നു കൊണ്ടിരുന്നു . ഗേറ്റ് വേ യുടെ പശ്ചാത്തലത്തിൽ കൂട്ടത്തോടെ നിന്ന് സെൽഫിയെടുത്തു ബ്ലൂ ടൂത്ത് വഴിയും വാട്ട് സപ്പ് വഴിയും ചിത്രങ്ങൾ കൈമാറുന്ന തലമുറയ്ക്കും ഇവരെ കാണുമ്പോൾ പുച്ഛമാണ്.

എന്നിരുന്നാലും ഇച്ഛാ ശക്തി കൈവിടാതെ ഇവരെല്ലാം അന്നന്നത്തെ അന്നത്തിനായി പാട് പെടുകയാണ് ഇവിടെ. ഡിജിറ്റൽ ടെക്നോളജി ബാക്കി വച്ച പ്രായം ചെന്നവരെയും ഗ്രാമ വാസികളെയും തിരഞ്ഞു പിടിച്ചാണ് പുതിയ കസ്റ്റമർ ബേസ് ഇവർ ഉണ്ടാക്കിയെടുക്കുന്നത്. ഒരു ഫോട്ടോയെടുത്തു കൊടുത്താൽ മുപ്പതു രൂപയാണ് ചാർജ് ഈടാക്കുന്നത് . പണ്ടൊക്കെ മാസം അഞ്ഞൂറ് ഫോട്ടോകൾ വരെ വിറ്റഴിച്ചിട്ടുങ്കിലും മാറിയ കാലത്തു സീസണുകളിൽ മുന്നൂറു ഫോട്ടോകൾ ഒത്താൽ ഭാഗ്യം എന്നാണു ഇവർ പറയുന്നത്

ഉപജീവന മാർഗം കലഹരണപ്പെട്ടുകൊണ്ടിരിക്കുമ്പോഴും വീട്ടിലേക്കു മടങ്ങുമ്പോൾ കാത്തിരിക്കുന്ന ഉറ്റവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾക്കു വേണ്ടി നഗരത്തിലെ വിനോദ സഞ്ചാരികളുടെ മുഖങ്ങൾ തേടുകയാണിവർ … ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ


കേരളീയ ക്ഷേത്ര ശില്പകലാ വൈഭവങ്ങളോട്
കൂടിയ ക്ഷേത്രം അംബർനാഥിൽ (Watch Video
)
മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി സൂര്യാ മുരളീധരൻ ആദ്യ മത്സരാർത്ഥി (Watch Video)
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ
സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here