മുംബൈയെ വീണ്ടെടുക്കണമെങ്കിൽ ധാരാവിയെ രക്ഷിക്കണം

1

കഴിഞ്ഞ ദിവസങ്ങളിലെ കണക്കനുസരിച്ച് മുംബൈ നഗരത്തോടൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവിയും സംസ്ഥാന സർക്കാരിന് മാത്രമല്ല കേന്ദ്രവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളും സംഘവും രണ്ടാഴ്ച മുമ്പ് ധാരവിയിൽ എത്തിയിരുന്നു. ലോക് ഡൌൺ അവസാനിക്കണമെങ്കിൽ മുംബൈ നഗരത്തിന് റെഡ് സ്പോട്ടിൽ നിന്നും പുറത്ത് വരേണ്ടതുണ്ടെന്നാണ് ഡൽഹിയിലെ വിദഗ്ധരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. എന്നാൽ അത് സംഭവിക്കണമെങ്കിൽ ആദ്യം ധാരാവിയിലെ കോവിഡ് കേസുകളുടെ എണ്ണം തടയുവാൻ കഴിയണമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

എന്നാൽ സാമൂഹിക അകലം പാലിക്കുകയെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തൊരു പ്രദേശത്ത് മഹാമാരിയുടെ വ്യാപനത്തെ എങ്ങിനെ തടയുവാനാകുമെന്നതാണ് അധികൃതർക്കും വെല്ലുവിളിയായിരിക്കുന്നത്. ഒരു പുനരധിവാസം പോലും പെട്ടെന്ന് ചിന്തിക്കാൻ കഴിയാത്ത വിധത്തിലാണ് ഇവരുടെയെല്ലാം ജീവിതരീതിയും ധാരാവിയിലെ അന്തരീക്ഷവും. ധാരാവിയിലെ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഇരട്ടിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലും ജീവനക്കാരെ കിട്ടാതെ വലയുകയാണ് ബി എം സിയും, സർക്കാർ തലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ താഴെത്തട്ടിൽ പ്രാവർത്തികമാക്കുവാൻ സാധിക്കാതെ വരുന്നതും മഹാരാഷ്ട്രയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയാകുന്നുണ്ട്. ആരോഗ്യ മേഖലയിലെ അനാസ്ഥയും ബോധവത്ക്കരണത്തിന്റെ അഭാവവുമാണ് മഹാരാഷ്ട്രയിലെ രോഗവ്യാപനം വർദ്ധിക്കുവാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

SUBSCRIBE & ENABLE BELL ICON FOR REGULAR UPDATE

1 COMMENT

  1. Dharavi is largest slum in Asia. I had visited Dharavi about 35 years back in connection with election peach’s of Com. Nair CPM candidate.There slum rehabilitation there after but no change. It it difficult to keep social distancing in such locality.

LEAVE A REPLY

Please enter your comment!
Please enter your name here