ആദ്യ സിനിമയില്‍ തന്നെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിൽ അഭിനയിച്ചു തിളങ്ങിയ മുംബൈ മലയാളിയാണ് നിമിഷ സജയൻ. തൊണ്ടിമുതലിലെ ശ്രീജ എന്ന കഥാപാത്രത്തിന്റെ നോട്ടമായിരുന്നു നടിയെ ശ്രദ്ധേയമാക്കിയത്. രണ്ടാമത്തെ സിനിമയായ ഈടയിലും ശക്തമായ കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത് .
ഇപ്പോഴിതാ ടൊവിനോ തോമസിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലേക്ക് സഹസംവിധായികയുടെ വേഷവും നിമിഷ സ്വീകരിച്ചിരിക്കുകയാണ്.
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തിലെ നായികയായെത്തുന്നത് നിമിഷ സജയനാണ്. ഡോ ക്യുമെന്ററിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സൗമ്യ സദാനന്ദന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പൂജയും ഷൂട്ടിംഗും തൊടുപുഴയില്‍ ആരംഭിച്ചു. ഇനിയും പേരിടാത്ത ചിത്രത്തിന്റെ പൂജയ്ക്കായി വാട്‌സാപ്പ് ചാറ്റിന്റെ രൂപത്തിലിറക്കിയ ക്ഷണക്കത്തും ഹിറ്റായിരിക്കുകയാണ്.
ഈ വർഷത്തെ അക്ബർ ട്രാവെൽസ് NBCC മികച്ച പുതുമുഖ നടിയായി തിരഞ്ഞെടുത്തിരിക്കുന്നത് നിമിഷ സജയനാണ് . ജൂൺ 16 ന് വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ വച്ച് നടക്കുന്ന പുരസ്‌കാര ദാന ചടങ്ങിൽ അവാർഡ് കൈപ്പറ്റും. പദ്മശ്രീ മധു, കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ്, ചലച്ചിത്ര താരങ്ങളായ ഇന്ദ്രൻസ്, ടിനി ടോം, ഊർമിള ഉണ്ണി തുടങ്ങിയവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സ്വന്തമായി ഇടം നേടിയ നിമിഷയെ തേടി ഒരു പാട് അവസരങ്ങളാണ് കാത്തിരിക്കുന്നത്. മുംബൈയിൽ അംബർനാഥിൽ താമസിക്കുന്ന നിമിഷ മോഡലിങ് രംഗത്തു നിന്നാണ് സിനിമയിലേക്ക് കടന്ന് വരുന്നത്
കേരളീയ ക്ഷേത്ര ശില്പകലാ വൈഭവങ്ങളോട് കൂടിയ ക്ഷേത്രം അംബർനാഥിൽ (Watch Video)
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ
സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി
പൂരങ്ങളുടെ പൂരത്തെ മഹാനഗരത്തിലേക്കാവാഹിച്ചു പൂരപ്രേമികൾ (Watch Video)