കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘം മുംബൈയിൽ. പ്രത്യാശയോടെ നഗരം

0

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയെ സഹായിക്കാനായി ആദ്യത്തെ ഡോക്ടർമാരുടെ സംഘത്തെ കേരളം അയച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ പ്രത്യേക കോവിഡ് -19 ആശുപത്രികൾ ആരംഭിക്കുന്നതിന് ബിഎംസിയെ സഹായിക്കുന്നതിനായാണ് ഡോ. സന്തോഷ് കുമാർ, ഡോ. സജീഷ് ഗോപാലൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമെത്തുന്നത്.

ഡോ. സന്തോഷ് കുമാർ തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് സൂപ്രണ്ടായിരിക്കെ, അദ്ദേഹത്തിന്റെ ടീമംഗം ഡോ. ​​സജീഷ് ഗോപാലൻ ഒരു സ്വകാര്യ ആശുപത്രിയിലെ പ്രമുഖ അനസ്തേഷ്യസ്റ്റാണ്. 50 ഡോക്ടർമാരും 100 നഴ്‌സുമാരും അടങ്ങുന്ന ടീമിന് മുന്നോടിയായി രണ്ട് മെഡിക്കൽ പ്രൊഫഷണലുകളും മുംബൈയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ നഗരത്തിലെത്തും.

ആദ്യം മുംബൈയിലെ റേസ്‌കോഴ്‌സ് റോഡിൽ 600 കിടക്കകളുള്ള കോവിഡ് -19 ആശുപത്രി പ്രാവർത്തികമാക്കുക എന്നതായിരുന്നു പദ്ധതിയെങ്കിലും നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സെവൻ ഹിൽസ് ആശുപത്രിയിൽ പ്രത്യേക സംവിധാനങ്ങളോടെ കോവിഡ് ചികിത്സാ സൗകര്യമൊരുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 50 ഡോക്ടർമാരും 100 നഴ്‌സുമാരുമടങ്ങുന്ന സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും കേരളത്തിൽ നിന്നുള്ളവരാണ് കൂടുതലും.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here