കൊറോണക്കാലത്ത് ഓൺലൈൻ നൃത്താവിഷ്കാരവുമായി 13 കലാകാരികൾ (Watch Video)

0

ചലനാത്മകമായ സമൂഹത്തോട് ചേർന്ന് നിന്ന് യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരാണ് കലാകാരൻമാർ. ഈ മഹാമാരിയുടെ കാലത്ത് ലോകം വീടതിരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന അടിയന്തിര സാഹചര്യത്തിലും മനുഷ്യനിലെ സർഗ്ഗാത്‌മകതയെ അടച്ചു പൂട്ടാൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് കുറെ പ്രതിഭകൾ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന പതിമൂന്നോളം കലാകാരികളാണ് പരിമിതികളെ മറി കടന്ന് ഡിജിറ്റൽ സാദ്ധ്യതകൾ മുതലെടുത്ത് വെർച്യുൽ വേദിയൊരുക്കി വിസ്മയിപ്പിക്കുന്നത്. ഉദ്യോഗമണ്ഡൽ വിക്രമൻ പിള്ളയാണ് ഓൺലൈൻ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ഇവർക്കായി ചുവടുകൾ ചിട്ടപ്പെടുത്തിയത്.

ഓസ്ട്രേലിയയിലും,കാലിഫോർണിയയിലും ന്യൂ ജേഴ്‌സിയിലും മെൽബണിലും ബാംഗ്ലൂരും മുംബൈയിലുമായി കഴിയുന്ന കലാകാരികളാണ് കൊറോണക്കാലത്തും നൃത്താവിഷ്കാരവുമായി ഓൺലൈൻ അരങ്ങിലെത്തുന്നത്. ഡിംപിൾ ഗിരീഷ്, കലാ രാജേഷ്, ദിവ്യ വിഷ്ണു, സീമ ശങ്കർ, ശാരദ ബാബു, വിധു ബാല, ഷൈമ സുജീഷ്, ജിജി നായർ, ചിത്ര വാരിയർ, ഗായത്രി നായർ, അഖില നായർ, ആര്യ നമ്പൂതിരി, ദീപാലി ഗാദ്രെ എന്നിവരാണ് സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി കാലാഭിരുചിയെ സജീവമാക്കിയത്.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here