മുംബൈ ഗോരേഗാവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു; സാമൂഹിക പ്രവർത്തകർ അനുശോചിച്ചു

0

ഗോരേഗാവ് വെസ്റ്റ് ബാങ്കൂർ നഗർ കാറ്ററിംഗ് സർവീസ് നടത്തുന്ന ബാലൻ കോവിഡ് ബാധിച്ചു മരിച്ചു. രോഗം സ്ഥിരീകരിച്ചു 2 ദിവസത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. തൃശൂർ ചേലക്കര സ്വദേശി ആണ്. 60 വയസ്സായിരുന്നു. ഗോരേഗാവിൽ ഒരു മാസത്തിനിടെ മൂന്ന് മലയാളികളാണ് കോവിഡ് ബാധിച്ചു മരിക്കുന്നത്.

ഡയബറ്റീസ് രോഗിയായ ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച ഗോരേഗാവ് പ്രാർത്ഥന ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു. അവിടെ നിന്നാണ് റിപ്പോർട്ട്‌ എടുക്കാൻ അയച്ചത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോപ്പർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഓക്സിജൻ ലെവലിൽ വ്യതിയാനം സംഭവിക്കുകയും കടുത്ത ശ്വാസ തടസ്സമുണ്ടാകുകയും ചെയ്തതിനെ തുടർന്ന് വെന്റിലേറ്ററിലിരുന്ന രോഗിയെ ഹോളി സ്പിരിറ് ആശുപത്രിയിലേക്ക് മാറ്റുവാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടന്നു. ഭാര്യ വീട്ടമ്മയാണ്
രണ്ടു പെൺകുട്ടികൾ ആണ്.

സാമൂഹിക പ്രവർത്തകർ അനുശോചിച്ചു

നഗരത്തിലെ മലയാളി സംഘടനകൾക്ക് സുപരിചിതനായിരുന്നു കാറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ബാലൻ.

ബാലന്റെ ആകസ്മിക വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്നാണ് കെ ആർ അയ്യർ അറിയിച്ചത്. സമാജങ്ങളിൽ ഓണ സദ്യയൊരുക്കി എന്നും നമ്മിൽ ഒരാളാണെന്ന് തോന്നിക്കുന്ന പ്രകൃതമായിരുന്നുവെന്നും തൊഴിലാളികളോട് പോലും സൗഹൃദത്തോടെ പെരുമാറുന്ന ബാലന്റെ മരണം വലിയ ദുഖമാണ് ഉണ്ടാക്കിയതെന്നും അയ്യർ പറയുന്നു.

കാറ്ററിംഗ് രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ബാലന്റെ മരണത്തിൽ കാന്തിവ്‌ലി മലയാളി സമാജം ഭാരവാഹിയായ കെ പി ബാലനും അനുശോചനം രേഖപ്പെടുത്തി.

അസോസിയേഷനുമായി വർഷങ്ങളുടെ ബന്ധമുള്ള ബാലന്റെ വിയോഗം നിർഭാഗ്യകരമായി പോയിയെന്നു സാമൂഹിക പ്രവർത്തകയായ പ്രിയ വർഗീസ് അനുശോചിച്ചു.

ലോക കേരള സഭാംഗങ്ങളായ എം കെ നവാസ്, രാജശ്രീ മോഹൻ എന്നിവരും ബാലന്റെ ആകസ്മിക വേർപാടിൽ ദുഃഖം രേഖപ്പെടുത്തി

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here