മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു.

മുംബൈ, പുണെ, ഗോവ എന്നീ സെന്ററുകളിലാണ് ഓഡിഷൻ നടത്തുവാൻ ഉദ്ദേശിക്കുന്നത്. ജൂൺ മുപ്പതാം തീയതിയാണ് അപേക്ഷ നൽകേണ്ട അവസാന ദിവസം.

0

മുഹമ്മദ് റാഫി ഫൌണ്ടേഷൻ ഫാമിലി മ്യൂസിക് ക്ലബ് & ചാരിറ്റി ഓർഗനൈസഷൻ കൈരളി ടി വി ആംചി മുംബൈയുടെ സഹകരണത്തോടെ, മുംബൈ, പുണെ, ഗോവ എന്നീ സ്ഥലങ്ങളിൽ റാഫി സ്റ്റാർ ഗ്ലോബൽ 2018 ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. മുഹമ്മദ് റാഫി ആലപിച്ച ഗാനങ്ങൾ മാത്രമായിരിക്കും മത്സരത്തിൽ ഉൾക്കൊള്ളിക്കുക. മത്സരത്തിന് പ്രായപരിധിയില്ല. രാഗസുൽത്താൻ അവാർഡും  3 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനങ്ങൾ.

ആദ്യ ശബ്ദ പരിശോധന ജൂലൈ മാസത്തിൽ ആരംഭിക്കും. ഓഡിഷൻ സെന്റർ, ദിവസം എന്നിവ മത്സരാർത്ഥികളെ സംഘാടകർ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. മുംബൈ, പുണെ, ഗോവ എന്നീ സെന്ററുകളിലാണ് ഓഡിഷൻ നടത്തുവാൻ ഉദ്ദേശിക്കുന്നത്. ജൂൺ മുപ്പതാം തീയതിയാണ് അപേക്ഷ നൽകേണ്ട അവസാന ദിവസം. സെപ്റ്റംബർ 16 നു കേരളത്തിൽ കൊല്ലത്ത് വച്ച് നടത്തുവാനിരിക്കുന്ന ക്വാർട്ടർ ഫൈനലിലേക്ക് അറുപതു പേരെയാണ് തിരഞ്ഞെടുക്കുക. സെമി ഫൈനൽ, ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 30 നു കൊല്ലത്ത് വച്ച് വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും എന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോക്ടർ. ജോൺ ഡാനിയേൽ, ഓർഗനൈസിംഗ് സെക്രട്ടറി ഡോക്ടർ റെയ്‌ച്ചൽ ഡാനിയൽ , ചീഫ് കോ.ഓർഡിനേറ്റർ സത്യൻ പി., ജനറൽ സെക്രട്ടറി ശ്രി. എസ് ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ വിളിക്കേണ്ട നമ്പറുകൾ 9895803570 , 9447710245 , 9446674036 , 9072290902.
.


മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി
മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി സൂര്യാ മുരളീധരൻ ആദ്യ മത്സരാർത്ഥി
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

LEAVE A REPLY

Please enter your comment!
Please enter your name here