നവി മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം ശാഖാ നമ്പർ 4684 നെരൂൾ ഈസ്റ്റ് ശാഖയുടെ ഇരുപത്തി മൂന്നാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് എ.ആർ.ശശിധരന്റെ അദ്ധ്യക്ഷതയിൽ 2026 മാർച്ച് 29,ഞായറാഴ്ച്ച രാവിലെ പത്ത് മണിമുതൽ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
മഹാഗുരുപൂജ,സ്വാഗതം,അനുശോചനം,ഉപക്രമം,മിനിറ്റ്സ് അവതരണം,2025 ജനുവരി 01 മുതൽ ഡിസംബർ 31 വരെയുള്ള വരവ് ചിലവ് കണക്ക് അവതരണം,പ്രവർത്തന റിപ്പോർട്ട് അവതരണം,ബഡ്‌ജറ്റ് അവതരണം,കൃതജ്ഞത എന്നിവ മുഖ്യ അജണ്ടയാണ്.
കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖ അംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകി ആദരിക്കും. തുടർന്ന് 3744 ആം നമ്പർ വനിതാസംഘം നെരൂൾ യൂണിറ്റിന്റെ 19മത് വാർഷിക പൊതുയോഗം വനിതാ സംഘം യുണിറ്റ് പ്രസിഡന്റ് രാധിക ഗിരീഷിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടും.
ഗുരുസ്മരണ,സ്വാഗതം,ഉപക്രമം,കഴിഞ്ഞ വാർഷിക പൊതുയോഗത്തിന്റെ മിനിറ്റ്സ് അവതരണം,ജനുവരി 1,2025 മുതൽ ഡിസംബർ 31 വരെയുള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്ക് അവതരണം,കൃതജ്ഞത എന്നി അജണ്ടകളോടെ നടക്കുന്നതായിരിക്കുമെന്ന് ശാഖായോഗം സെക്രട്ടറി രതീഷ് ബാബു 982119538,വനിതാ സംഘം യുണിറ്റ് സെക്രട്ടറി വിജയമ്മ മുത്തുരാജ് എന്നിവർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
