മുംബൈയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

0

ഇന്നലെ മുംബൈയിലെ  താനെയിൽ ട്രെയിൻ അപകടത്തിൽ മരിച്ച ജസിൻ സത്യാനന്ദന്റെ  മൃതദേഹം കേരളത്തിലെത്തിച്ചു.  രാവിലെ 9 മണിയ്ക്കുള്ള  വിമാനത്തിൽ ഹൈദരാബാദ് വഴിയാണ് ഭൗതിക ശരീരം  കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും  നോർക്ക ഏർപ്പെടുത്തിയ സൗജന്യ ആംബുലൻസിൽ ജന്മനാട്ടിലെത്തിക്കുകയായിരുന്നു. മുംബൈയിലെ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ശ്യാംകുമാറാണ് കേരളത്തിലെ നോർക്ക ഓഫീസുമായി ബന്ധപ്പെട്ട് യുവാവിന്റെ മൃതദേഹം കോഴിക്കോട് വീട്ടിലെത്തിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.  

ജസിന്റെ  ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ജസിന്റെ കൂടെ താമസിച്ചിരുന്ന അരുൺ ബാബൂ മൃതദേഹത്തെ അനുഗമിച്ചിരുന്നു.  താനെയിലെ റെയിൽവേ സിഗ്നലിങ് വിഭാഗത്തിൽ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു. ഇലക്‌ട്രിക്കൽ എൻജിനിയറിങ് പഠനത്തിനുശേഷമാണ് റെയിൽവെയിൽ ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട് കുന്ദമംഗലം ചിനോത്ത് സത്യാനന്ദന്റെ മകനാണ്.  കല്യാണിൽ ഡ്യൂട്ടി ചെയ്തിരുന്ന ജസിൻ താങ്കളാഴ്ച താനെ സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്യാൻ വരുമ്പോഴായിരുന്നു  അപകടം സംഭവിച്ചത്. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. 

LEAVE A REPLY

Please enter your comment!
Please enter your name here