പൻവേലിൽ കോവിഡ് ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിഷേധം ശക്‌തം

0

മുംബൈയിൽ പൻ‌വേൽ‌ മുനിസിപ്പൽ‌ കോർപ്പറേഷനിലെ പ്രത്യേക കോവിഡ് സെന്ററായ ഇന്ത്യ ബുള്ളിലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഇവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 40 കാരിയായ സ്ത്രീയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ 25 കാരനായ കോവിഡ് -19 രോഗിയെ കസ്റ്റഡിയിലെടുത്ത് പോലീസ് കേസെടുത്തു.

ക്വാറന്റൈൻ കേന്ദ്രത്തിൽ രണ്ടാം നിലയിൽ കഴിഞ്ഞിരുന്ന പ്രതി ആകസ്മികമായാണ് സ്ത്രീ താമസിച്ചിരുന്ന അഞ്ചാം നിലയിലെ മുറിയിൽ എത്തുന്നത്. രാത്രി 7.30 നാണ് പ്രതി പരാതിക്കാരിയുടെ മുറിയിൽ പ്രവേശിച്ചതെന്നും പോലീസ് പറഞ്ഞു. മുറിയിലെത്തിയ പ്രതി ഒരു ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് യുവതിയുടെ ആരോഗ്യ വിവരങ്ങൾ തിരക്കിയത്. ചെറിയ ശരീരവേദനയുണ്ടെന്ന് പറഞ്ഞപ്പോൾ മസാജ് ആവശ്യമാണെന്നും വിവസ്ത്രയായി കട്ടിലിൽ കിടക്കുവാനും ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചതെന്നു അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ നിതിൻ പാഗർ പറഞ്ഞു.

ഒച്ച വയ്ക്കാതിരിക്കാൻ തന്റെ വായ കൈകൊണ്ട് മുടിയായിരുന്നു പ്രതി കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയതെന്ന് യുവതി പരാതിയിൽ പറഞ്ഞു. എന്നാൽ യുവതിയുടെ സമ്മതത്തോടെയാണ് ശാരീരീരബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയത്.

പൻ‌വേൽ‌ മുനിസിപ്പൽ‌ കോർപ്പറേഷനും (പി‌എം‌സി) നവി മുംബൈ മുനിസിപ്പൽ‌ കോർപ്പറേഷനും (എൻ‌എം‌സി) സംയുക്തമായാണ് ഈ ക്വാറന്റൈൻ കേന്ദ്രം ഉപയോഗിച്ച് വരുന്നത്. യുവതിയെയും പ്രതിയെയും പൻവേൽ മുനിസിപ്പൽ കോർപ്പറേഷനാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.

പ്രതി ഒരു മാളിൽ ജോലി ചെയ്തിരുന്നുവെന്നും ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ ജോലിയില്ലാതിരിക്കുവാണെന്നും പോലീസ് പറഞ്ഞു. പരാതിക്കാരി ഖാർഗറിൽ താമസിക്കുന്ന ഒരു വീട്ടമ്മയും ഭർത്താവ് ഒരു ഓട്ടോറിക്ഷ ഡ്രൈവറുമാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 354 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് എം എൽ എ. പ്രശാന്ത് താക്കൂർ, പൻവേൽ മേയർ, ബി ജെ പി റായ്ഗഡ് ജില്ലാ സെക്രട്ടറി രമേശ് കലമ്പൊലി എന്നിവർ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിൻറെ കീഴിൽ റായ്ഗഡ് ജില്ലാ ഭരണകൂടവും, മഹാനഗർ പാലികയും ചേർന്ന് നടത്തുന്ന കോവിഡ് സെന്ററിൽ നടന്ന ഈ സംഭവം അത്യന്തം ഖേദകരമാണെന്ന് രമേശ് കലമ്പൊലി പ്രതികരിച്ചു.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here