കോവിഡ് 19; മഹാരാഷ്ട്രയിൽ 3 ലക്ഷം കേസുകൾ; മുംബൈ 1 ലക്ഷം കടന്നു.

0

കൊറോണ വൈറസ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്ര ഇന്ന് മൂന്ന് ലക്ഷം കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിൽ 8,348 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയതോടെയാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,00,937ആയി ഉയർന്നത്. മഹാരാഷ്ട്രയിൽ ഇത് വരെ 11,596 കോവിഡ് രോഗികൾ മരണപ്പെട്ടു. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനം എണ്ണായിരത്തിന് മുകളിൽ രോഗബാധിതരെ രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയിൽ നിലവിൽ 1,26,926 പേരാണ് ചികത്സയിലുള്ളത്. 1,65,665 രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു.

1,186 പുതിയ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ നഗരം കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ഒരു ലക്ഷം കടന്നിരിക്കയാണ്. നഗരത്തിൽ 1,00,350 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ധാരാവിയിൽ ഇന്ന് 6 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 475 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. താനെ ജില്ലയിൽ ലോക്ക് ഡൌൺ ജൂലൈ അവസാനം വരെ നീട്ടി.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രോഗമുക്തി നിരക്ക് ഏകദേശം 70 ശതമാനമാണ്, ഇത് ദേശീയ ശരാശരിയേക്കാൾ ഏഴ് ശതമാനം കൂടുതലാണ്. അതേസമയം, കോവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് സംസ്ഥാനത്ത് മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ഒത്തുചേരലുകൾ നിരോധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here