മുംബൈ മീരാറോഡിൽ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

0

മുംബൈയിൽ മീരാറോഡിൽ രാംദേവ് റോഡിൽ രാജ് ഹൊറൈസണിൽ താമസിക്കുന്ന റോസി ജോർജ് കോവിഡ് ബാധിച്ചു മരിച്ചു. 55 വയസ്സായിരുന്നു. ഭർത്താവ് ചിറ്റിലപ്പിള്ളി കോക്കാട്ട് വീട്ടിൽ ജോർജ്. രണ്ടു മക്കൾ ഗ്ലിസ്റ്റൻ ജോർജ്, ഗാൽവിൻ ജോർജ്. തൃശൂർ തൊമ്മന കടുപ്പാശ്ശേരി സ്വദേശിയാണ്. കുട്ടികളും ഭർത്താവും ഹോം കോറന്റയിനിലാണ്.

സംസ്കാരം നാളെ രാവിലെ 1130 ന് മീരാ റോഡ് ശ്‌മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.

വോക്‍ഹാർട്ട് ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രിയിൽ ചികിത്സക്കായി 12 ലക്ഷത്തോളം ചിലവിട്ടിട്ടും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് ചികിത്സക്കായി നഗരത്തിലെ ചില സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ഭാരിച്ച ചികിത്സാ ചിലവുകൾ നിയന്ത്രിക്കുവാനുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് താങ്ങാനാകാത്ത ചികിത്സ ചെലവിലും ജീവൻ രക്ഷിക്കാനാകാത്ത ദുഃഖം കുടുംബാംഗങ്ങളെ തളർത്തുന്നത്.

മുംബൈയിൽ കോവിഡ് ചികിത്സക്ക് അമിതമായ ചാർജുകൾ ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here