മുംബൈയിൽ കോവിഡ് ചികിത്സക്ക് അമിതമായ ചാർജുകൾ ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടി

0

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് രോഗികൾക്ക് അമിതമായ ബില്ലുകൾ നൽകിയതിന്റെ പേരിൽ നഗരത്തിലെ 37 സ്വകാര്യ മുംബൈ ആശുപത്രികളുടെ അംഗീകാരം ബിഎംസി പിൻവലിച്ചു .

മുംബൈയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ 1,115 പരാതികളാണ് ഇത് വരെ ബി‌എം‌സിക്ക് ലഭിച്ചത്. നിയമപ്രകാരം പരാതികൾ പരിശോധിക്കുകയും അമിത ചാർജ് ഈടാക്കിയ രോഗികൾക്ക് മൊത്തം 1,46,84,000 രൂപയോളം പരാതിക്കാരായ രോഗികൾക്ക് തിരിച്ചു നൽകാനും ആശുപത്രികളോട് ആവശ്യപ്പെട്ടിരിക്കയാണ്.

കൊറോണ വൈറസ് രോഗികളുടെ ചികിത്സയുമായി മുംബൈയിലെ പല ആശുപത്രികളും അമിത ചാർജ് ഈടാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) നടപടി. ഇത് വരെ ലഭിച്ച 1,115 പരാതികളിൽ 37 ആശുപത്രികൾക്കെതിരെയാണ് 625 പരാതികൾ ലഭിച്ചത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്.

വിവിധ സ്വകാര്യ ആശുപത്രികളുടെ ബില്ലുകൾ പരിശോധിക്കുന്നതിനായി മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈ (എംസിജിഎം) കഴിഞ്ഞ മാസം ഓഡിറ്റ് വകുപ്പിൽ നിന്ന് ഓഡിറ്റർമാരെ നിയമിച്ചിരുന്നു.

മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശപ്രകാരം ബിഎംസി ഇതിനകം സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളും ഏറ്റെടുത്തിട്ടുണ്ട്.


Advt

താനെയിൽ ബിൽ ഓഡിറ്റിൽ 27 ലക്ഷം രൂപ അധികം ഈടാക്കിയതായി കണ്ടെത്തി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് താനെ നഗരസഭ നടത്തിയ കണക്ക് പരിശോധനയിലാണ് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് രോഗികളിൽ നിന്നായി 27 ലക്ഷം രൂപയോളം അധിക ചാർജ് ഈടാക്കിയതായി കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ഈടാക്കിയ ചാർജ് രോഗികൾക്ക് തിരികെ നൽകണമെന്നാണ് താനെ മുനിസിപ്പൽ കോർപ്പറേഷൻ (ടിഎംസി) നഗരത്തിലെ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

1,752 ബില്ലുകളുടെ പ്രാഥമിക ഓഡിറ്റിൽ കണ്ടെത്തിയ 196 തർക്കം നിലനിൽക്കുന്ന കേസുകളിലാണ് തീർപ്പുണ്ടായിരിക്കുന്നത്. കൂടുതൽ പരാതികൾ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും ടിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു.

1,752 ബില്ലുകളിൽ 486 പണമടച്ച രസീതുകളും വിവരങ്ങളും അന്വേഷിച്ചുവെന്നും ഇതിൽ 196 എണ്ണം അന്യായമായ ചാർജ് ഈടാക്കിയതായി കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു. പണം തിരികെ നൽകാൻ ബന്ധപ്പെട്ട ആശുപത്രികളോട് ആവശ്യപ്പെട്ടിരിക്കയാണ്. 15 സ്വകാര്യ ആശുപത്രികളിലെ രോഗികൾക്ക് കൈമാറിയ ബില്ലുകളുടെ ഓഡിറ്റിന് അടുത്തിടെ നിയമിച്ച സിവിൽ ചീഫ് വിപിൻ ശർമ ഉത്തരവിട്ടിരിക്കയാണ്.

കോവിഡ് രോഗബാധിതരുടെ ചികിത്സ ചെലവുകളിൽ സർക്കാർ നിയന്ത്രണം വേണമെന്നും കൂടാതെ കോവിഡ് രോഗികൾക്കു നൽകുന്ന റെംഡെസിവിർ തുടങ്ങിയ മരുന്നുകളുടെ അഭാവം പരിഹരിക്കുവാനുള്ള നടപടികൾ കൈക്കൊള്ളണമെന്നുമുള്ള ആവശ്യവും ശക്തമായിരിക്കയാണ്. പല രോഗികളും ഈ മരുന്നുകൾക്കായി കരിഞ്ചന്തയെയാണ് ആശ്രയിക്കുന്നത്.


മുംബൈയിൽ കോവിഡ് ബാധിച്ചു ചികത്സയിലായിരിക്കെ മരണപ്പെട്ട   ഓട്ടോറിക്ഷക്കാരന്റെ മൃതദേഹം വിട്ടുനൽകാതെ  ആശുപത്രി അധികൃതർ. 8 ലക്ഷം രൂപയുടെ ബില്ലടക്കാൻ ആവശ്യപ്പെട്ട സ്വകാര്യ  ആശുപത്രിയുടെ  നിലപാടിനൊടുവിൽ  സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് ബന്ധുക്കൾക്ക് ഭൗതിക ശരീരം വിട്ടു കിട്ടിയത്.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here