മഹാരാഷ്ട്ര ഇന്നും 8000 കടന്നു; ഡോംബിവ്‌ലി കല്യാൺ മേഖലയിൽ രോഗവ്യാപനത്തിൽ ഗണ്യമായ കുറവ്

0

മഹാരാഷ്ട്രയുടെ കോവിഡ് -19 കേസുകൾ 3,27,031 ആയി ഉയർന്നു. 8,369 പുതിയ കേസുകൾ കൂടിയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 246 മരണങ്ങളാണ് സംസ്ഥാനം രേഖപ്പെടുത്തിയത്. ഇതോടെ മരണസംഖ്യ 12,276 ആയി ഉയർന്നു. ചൊവ്വാഴ്ച 7,188 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇത് വരെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,82,217 ആയി. നിലവിൽ സംസ്ഥാനത്ത് 1,32,236 പേരാണ് ചികത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. ജനസാന്ദ്രത കൂടുതലുള്ള മുംബൈ പോലുള്ള നഗരത്തിൽ കോവിഡ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞുവെന്നാണ് ഉദ്ദവ് താക്കറെ അവകാശപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രായോഗികമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗത്തിന്റെ തീവ്രത പിടിച്ചു കെട്ടുവാൻ കഴിയുമെന്ന പ്രത്യാശയിലാണ് സർക്കാർ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ ആയിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 992 പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ നഗരത്തിൽ രോഗബാധിതരുടെ എണ്ണം 1,03,368 ആയി. 5,817 മരണങ്ങൾ മുംബൈയിൽ മാത്രം റിപ്പോർട്ട് ചെയ്തു. നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഹോട്ട് സ്പോട്ട് ആയിരുന്ന കല്യാൺ ഡോംബിവ്‌ലി മേഖലയിൽ കുറെ ദിവസങ്ങൾക്ക് ശേഷമാണ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 268 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി ശരാശരി 500 കേസുകളാണ് ഈ പ്രദേശത്ത് ദിവസേന റിപ്പോർട്ട് ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here