മാസ്കണിഞ്ഞ് മന്നത്ത്; മുംബൈയിലെ ഷാരൂഖ് ഖാന്റെ വീട് സമൂഹ മാധ്യമങ്ങളിൽ വൈറൽ

0

മുംബൈയിലെ ബാന്ദ്ര ബാൻഡ് സ്റ്റാൻഡിൽ കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന ഷാരൂഖ് ഖാന്റെ വീടിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലെ പുതിയ തരംഗം. ബോളിവുഡ് താരത്തിന്റെ മന്നത്ത് എന്ന വീട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടിയ നിലയിലാണുള്ളത്. മുംബൈയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടന്റെ വീട് മാസ്കണിഞ്ഞ രൂപത്തിൽ മൂടിയിരിക്കുന്നതെന്നാണ് പ്രചാരണം. കിംഗ് ഖാൻ കോവിഡ് ഭീതി മൂലമാണ് വീടിനെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതെന്ന രീതിയിൽ നിരവധി പേർ സമൂഹ മാധ്യമങ്ങളിലും സജീവമായതോടെ സംഗതി വൈറൽ ആയിരിക്കയാണ് .

കൊറോണ വൈറസ് വായിവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനും അമിതാബ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനും പുറകെയാണ് നടന്റെ വീടിന്റെ ഇത്തരത്തിലുള്ള ചിത്രം കൂടുതൽ ശ്രദ്ധ നേടിയത്. ചിത്രങ്ങളും അഭിപ്രായങ്ങളും പ്രചാരം നേടിയതോടെ ഷാരൂഖ് ഖാൻ ട്രെൻഡുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കയാണ്. ഫോട്ടോകളിൽ, ഷാരൂഖ് ഖാന്റെ മുംബൈ ബംഗ്ലാവ് മന്നാത്തിന്റെ ബാൽക്കണി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് സംരക്ഷിച്ചിരിക്കുന്നതായി കാണാം.

READ | അമിതാഭ് ബച്ചന് പുറകെ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു


Advt.

എന്നാൽ ഇതിൽ പുതുമയില്ലെന്നും എല്ലാ വർഷവും മഴക്കാലമായാൽ മന്നത്ത് പ്ലാസ്റ്റിക് പൊതിയുക പതിവാണെന്ന വാദമാണ് നടന്റെ ഫാൻ ക്ലബ് പോസ്റ്റുകൾ പറയുന്നത്. മക്കളായ സുഹാന, ആര്യൻ, അബ്രാം എന്നിവരോടൊപ്പമാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ഇപ്പോൾ മന്നത്തിൽ താമസം. കൊറോണ വൈറസ് പാൻഡെമിക് കാരണം സുഹാനയും ആര്യനും വിദേശത്ത് പഠിക്കുന്നുണ്ടെങ്കിലും പല രാജ്യങ്ങളും അടച്ചിട്ടിരിക്കുന്നതിനാൽ മുംബൈയിൽ തന്നെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here