ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊറോണ വാക്‌സിന്‍ വികസിപ്പിച്ചു കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുവാനാണ് തീരുമാനമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ ഉത്പ്പാദനത്തിന്റെ പകുതി ഇന്ത്യയ്ക്ക് നൽകുമെന്നും കമ്പനി സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. ഓക്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണ വിജയത്തിന് പിന്നാലെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ജനങ്ങളിൽ കോവിഡ് രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാക്‌സിനുകള്‍ സൗജന്യമായി നൽകുവാനുള്ള തീരുമാനമെന്നും പൂനാവാല അറിയിച്ചു. അത് കൊണ്ട് തന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തായ കൊറോണയെ ചെറുക്കുവാനുള്ള മരുന്ന് ആര്‍ക്കും പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെന്നും വാക്സിന്റെ വലിയൊരു ഭാഗം വാങ്ങുവാൻ പോകുന്നത് വിവിധ സര്‍ക്കാരുകളായിരിക്കുമെന്നും അദാര്‍ വ്യക്തമാക്കി.
READ | മുംബൈയിൽ കോവിഡ് ചികിത്സക്ക് അമിതമായ ചാർജുകൾ ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടി
വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടം വിജയിച്ചാല്‍ ഓക്സ്ഫോര്‍ഡുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ വലിയ തോതിൽ വാക്സിനുകള്‍ ഉത്പ്പാദനം ആരംഭിക്കുവാനാണ് പദ്ധതി. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താനായി ഇന്ത്യയുടെ അനുമതി തേടിക്കഴിഞ്ഞുവെന്നും അദാര്‍ പൂനാവാല അറിയിച്ചു.
ഈ പരീക്ഷണം വിജയിച്ചാല്‍ 2021 മാര്‍ച്ചിനുള്ളില്‍ 30 മുതല്‍ 40 കോടി വരെ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്നു കമ്പനി ഡയറക്ടർ പി സി നമ്പ്യാർ പറഞ്ഞു. ഓക്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണ വിജയത്തിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സിറം പുറത്തുവിടുന്നത്. വിപണിയിൽ ഒരു ഡോസ് വാക്സിന് ആയിരം രൂപയില്‍ താഴെയാകും വില ഈടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു
- കേരള സമാജം സൂറത്തിന്റെ ഓണാഘോഷം
- കൊച്ചു ഗുരുവയൂരപ്പൻ ക്ഷേത്രത്തിന്റെ ശതവാർഷികത്തിന് തുടക്കമായി