മഹാരാഷ്ട്രയിൽ പുതിയ കോവിഡ് കേസുകൾ 10000 കടന്നു; മരണ സംഖ്യ 280

0

മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് കടന്നു പോകുന്നത്. പുതിയ 10,576 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 3,37,607 ആയി ഉയർന്നു. വൈറസ് മൂലം സംസ്ഥാനത്ത് ഇന്ന് 280 രോഗികൾ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 12,556 ൽ എത്തിയിരിക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മൊത്തം 5,552 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,87,769 ആയി ഉയർന്നു. നിലവിൽ 1,37,282 കേസുകളാണ് ചികിത്സയിൽ. മഹാരാഷ്ട്രയിലുടനീളം ഇതുവരെ 16,87,213 പേരെ കോവിഡ് -19 പരിശോധനക്ക് വിധേയമായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ അബ്ദുൾ സത്താർ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു ചികിത്സ തേടിയിരിക്കയാണ്. .

മുംബൈയിൽ പുതിയ 1310 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1563 പേർ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 58 മരണം റിപ്പോർട്ട് ചെയ്തു. 5,872 മരണങ്ങളാണ് നഗരത്തിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 1,04,572 റിപ്പോർട്ട് ചെയ്യുമ്പോൾ 75,118 രോഗികൾ സുഖം പ്രാപിച്ചു.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ വീണ്ടും കേസുകൾ വർധിച്ചു. ഇന്ന് പുതിയ 421 കേസുകൾ റിപ്പോർട്ട് ചെയ്തു.

ധാരാവിയിൽ ഇന്ന് 5 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇത് വരെ രോഗബാധിതരുടെ എണ്ണം 2,507 ആയി. ഇതുവരെ 2,116 രോഗികളാണ് ഈ പ്രദേശത്ത് സുഖം പ്രാപിച്ചത്. ആരംഭ ഘട്ടത്തിൽ കോവിഡ് -19 ഹോട്ട്‌സ്പോട്ടായിരുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി കോളനിയിൽ ഇപ്പോൾ 141 കേസുകൾ മാത്രമാണ് ചികത്സയിലുള്ളത്. ധാരാവിയിൽ ആദ്യ കേസ് ഏപ്രിൽ ഒന്നിനാണ് റിപ്പോർട്ട് ചെയ്തത്. കേസ് എണ്ണം ജൂലൈ 21 ന് 2,500 കടന്നു.

READ | മുംബൈയിൽ കോവിഡ് ചികിത്സക്ക് അമിതമായ ചാർജുകൾ ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടി

കല്യാണിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു.

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കല്യാൺ ഈസ്റ്റിൽ താമസിക്കുന്ന റിട്ടയേർഡ് റയിൽവേ ജീവനക്കാരനായ ശിവദാസൻ മരണപ്പെട്ടു. 70 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മുംബൈ സെൻട്രലിലുള്ള ജഗജീവൻ റാം ആശുപത്രിയിൽ വച്ചായിരുന്നു മരണം. രണ്ട് ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. പാലക്കാട് കുണ്ടളശേരി സ്വദേശിയാണ്. ഭാര്യയും രണ്ടു ആൺമക്കളുമുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങളും (വാസുദേവൻ, രാധാകൃഷ്ണൻ, രാമചന്ദ്രൻ) മുംബൈ നിവാസികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here