ആശങ്കയൊഴിയാതെ മഹാരാഷ്ട്ര; ഇന്ന് പുതിയ 9,895 കേസുകൾ

0

മഹാരാഷ്ട്രയിൽ 9,895 പുതിയ കോവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള രോഗബാധിതരുടെ എണ്ണം 3,47,502 ആയി ഉയർന്നു. 298 രോഗികൾ കോവിഡിന് ഇരയായി. ഇതിൽ 55 പേർ മുംബൈയിലാണ്. 298 മരണങ്ങളോടെ സംസ്ഥാനത്തെ മരണസംഖ്യ 12,854 ആയി ഉയർന്നതായി ആരോഗ്യ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

പുതിയ കേസുകളിൽ മുംബൈയിൽ 1,245 ഉം പൂനെയിൽ 1,801 ഉം പിംപ്രി-ചിഞ്ച്വാഡിൽ 950 കേസുകളും റിപ്പോർട്ട് ചെയ്തു. നാസിക് നഗരത്തിൽ 383 , സോളാപൂർ നഗരത്തിൽ 171 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനുള്ളിൽ 6 പേർ മാത്രമാണ് ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രോഗബാധിതരുടെ എണ്ണം 2,513 ആയി. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായി കണക്കാക്കപ്പെടുന്ന ധാരാവിയിൽ 142 പേരാണ് ചികത്സയിലുള്ളത്. 2,121 പേരെ ഇത് വരെ ഡിസ്ചാർജ് ചെയ്തു

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ ഇന്ന് പുതിയ 366 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു 151 കേസുകളുടെ കുറവ് ആശ്വാസം പകരുന്നു.

ഇന്ത്യയിലെ 12,38,635 കേസുകളിൽ മൂന്നിലൊന്ന് മഹാരാഷ്ട്രയാണ്. 24 മണിക്കൂറിനുള്ളിൽ 45,720 പുതിയ കോവിഡ് -19 കേസുകളും 1,129 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 4,26,167 രോഗികൾ ചികിത്സ തേടുന്നു, 7,82,606 പേർ സുഖം പ്രാപിച്ചു, 29,861 പേർ മരിച്ചു.

Download Amchi Mumbai mobile App from Google playstore for regular update

LEAVE A REPLY

Please enter your comment!
Please enter your name here