മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 5,714 പേർ രോഗമുക്തി നേടി. പുതിയ കേസുകൾ 9615

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,615 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോവിഡ് -19 രോഗബാധിതരുടെ എണ്ണം 3.5 ലക്ഷം കടന്നു. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം ഇതോടെ 3,57,117 ആയി ഉയർന്നിരിക്കയാണ്. 278 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മരണസംഖ്യ 13,132 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,714 പേർ രോഗമുക്തി നേടി. ഇത് വരെ 1,99,967 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.

മുംബൈയിൽ 1,062 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയതോടെ രോഗബാധിതരുടെ എണ്ണം 1,06,891 ആയി ഉയർന്നു.
54 മരണങ്ങൾ കൂടി നഗരത്തിൽ സംഭവിച്ചു. മരണസംഖ്യ 5,981 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,158 ഡിസ്ചാർജുകൾ ഉൾപ്പെടെ 78,260 പേരാണ് രോഗമുക്തി നേടിയത്.

READ | മുംബൈയിൽ കോവിഡ് ചികിത്സക്ക് അമിതമായ ചാർജുകൾ ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടി

മുംബൈയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ കൊറോണ വൈറസ് പോസിറ്റീവ് രോഗികളുടെ എണ്ണം വെള്ളിയാഴ്ച 2,519 ആയി ഉയർന്നു. ആറ് പുതിയ കേസുകളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 342 പുതിയ കേസുകളും 8 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.

പൂനെ നഗരത്തിൽ 2,011 പുതിയ കേസുകളും 49 മരണങ്ങളും പിംപ്രി ചിഞ്ച്‌വാഡ് പ്രദേശത്ത് 973 കേസുകളും 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു.


LEAVE A REPLY

Please enter your comment!
Please enter your name here