മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. വിട പറഞ്ഞത് നാടക കലാകാരൻ

0

കോവിഡ് ലക്ഷണങ്ങളെ തുടർന്ന് താനെ ഛത്രപതി ആശുപത്രിയിലും പിന്നീട് ഗ്ലോബൽ ആശുപത്രിയിലും ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണനാണ് മരണമടഞ്ഞത്. 67 വയസ്സായിരുന്നു. ശ്വാസതടസ്സം മൂലം ഓക്ലിജന്റെ സഹായത്തിലായിരുന്ന ഉണ്ണികൃഷ്ണനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഉച്ചയ്ക്കുശേഷം വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുമ്പു് ബൈപാസ്സ് സർജറിക്കു് വിധേയനായിരുന്നു.

തൃശൂർ ഇരിങ്ങാലക്കുട കൊച്ചു നെല്ലൂരിൽ ചൂലിക്കാട്ട് വീട്ടിൽ മാണികുട്ടിയുടെയും കൗസല്യയുടെയും മകനാണ് ഉണ്ണികൃഷ്ണൻ. താനെ ഗോഡ് ബന്ദർ റോഡിൽ വാക് വിലിനു സമീപം ഡോംഗ്രി പാഡയിലാണ് ഉണ്ണികൃഷ്ണനും കുടുംബവും താമസിക്കുന്നത്. ഭാര്യ: അംബിക, മകൻ ആരൺ.

READ | കോവിഡ് വാക്സിൻ മൂന്ന് മാസത്തിനുള്ളിലെന്ന് അദർ പൂനാവാല

മൃതദേഹം കോവിഡ് പ്രൊട്ടോകോൾ പ്രകാരം താനെയിൽ സംസ്കരിച്ചു. മാജിവാഡ പ്രോഗ്രസ്സീവ് മലയാളി സമാജത്തിന്റെ കലാവിഭാഗത്തിൽ സജീവ പ്രവർത്തകനായിരുന്നു. മുംബൈ നാടകവേദിയിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഉണ്ണികൃഷ്ണൻ കഥകളും കവിതകളുമായി സാഹിത്യത്തിലും തല്പരനായിരുന്നു.

നല്ലൊരു സംഘാടകനേയും കലാകാരനേയുമാണ് ഉണ്ണികൃഷ്ണന്റെ മരണത്തോടെ നഗരത്തിന് നഷ്ടമായതെന്ന് സാമൂഹിക പ്രവർത്തകനായ ശ്രീകാന്ത് നായർ പറഞ്ഞു. വർഷങ്ങൾക്കു മുമ്പു് ഉണ്ണികൃഷ്ണൻ അഭിനയിച്ച പല നാടകങ്ങളും ശ്രീകാന്ത് നായർ സംവിധാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here