മഹാരാഷ്ട്രയിൽ 9,431 പുതിയ കോവിഡ് കേസുകൾ; മരണം 267. പൂനെയിൽ സ്ഥിതി അതീവ ഗുരുതരം. കൈത്താങ്ങായി മലയാളി സംഘടനകൾ

0

മഹാരാഷ്ട്രയിൽ ഇന്ന് 9,431 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,75,799 ആയി. 267 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു ജീവൻ നഷ്ടപ്പെട്ടവർ 13,656 ആയി ഉയർന്നു. മൊത്തം 6,044 രോഗികളെ ഇന്ന് ഡിസ്ചാർജ് ചെയ്തു. 2,13,238 കോവിഡ് -19 രോഗികളാണ് ഇത് വരെ രോഗമുക്തി നേടിയത്. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 56.74 ശതമാനമാണ്. നിലവിൽ 9,08,420 പേർ ഹോം ക്വാറന്റൈനിലും 44,276 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുമാണ്.

മുംബൈയിൽ ധാരാവി ചേരി പ്രദേശത്ത് ഇന്ന് രണ്ട് പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ 2,531 ആയി രേഖപ്പെടുത്തുമ്പോൾ ഇതുവരെ 113 പേരാണ് ചികത്സയിലുള്ളത്. 2,168 കോവിഡ് -19 രോഗികൾ ആശുപത്രി വിട്ടു.

മുംബൈയിലെ കോവിഡ് മരണസംഖ്യ 6,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 52 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 6,033 ആയി. 1,090 പുതിയ കൊറോണ കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 1,07,981 രേഖപ്പെടുത്തുമ്പോൾ 78,877 പേർക്ക് രോഗം ഭേദമായി.

അതേസമയം, പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക ആശങ്കകൾ പരിഹരിക്കുന്നതിനായി കോവിഡ് -19 ലോക് ഡൌൺ പൂർണമായും എടുത്തു മാറ്റുന്നത് പരിഗണിക്കുന്നില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ വ്യാവസായിക കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലൂടെ “സാമ്പത്തിക പുനരുജ്ജീവന” ത്തിന്റെ പ്രാധാന്യം എൻ‌സി‌പി മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ ഇന്നലെ എടുത്തുകാട്ടിയതിനെത്തുടർന്നാണ് താക്കറെയുടെ പ്രതികരണം.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ പുതിയ 330 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

READ | മുംബൈയിൽ കോവിഡ് ചികിത്സക്ക് അമിതമായ ചാർജുകൾ ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടി

പൂനെയിൽ സ്ഥിതി അതീവ ഗുരുതരം; കൈത്താങ്ങായി മലയാളി സംഘടനകൾ

പുണെ ജില്ലയിൽ ശനിയാഴ്ച വൈകുന്നേരം വരെ 2,891 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം 66,965 ആയി. പകർച്ചവ്യാധി മൂലം മരിച്ചവരുടെ എണ്ണം 1,672 ആയി. പുതിയ കേസുകളിൽ 1,479 പേർ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിന്നുള്ളവരാണ്.

കോവിഡ് 19 രോഗവ്യാപനം പൂനെയിൽ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരവും ചുറ്റുപാടുകളും പകർച്ചവ്യാധിയുടെ കൊടുമുടിയിലാണെന്നും പൂനെ മലയാളി ഫെഡറേഷൻ ആശങ്ക പങ്കു വച്ചു. മേഖലയിൽ 700 ആശുപത്രികളുണ്ടെന്ന് അധികൃതർ പറയുന്നുവെങ്കിലും 50 ആശുപത്രികൾ മാത്രമാണ് കോവിഡ് രോഗികളെ പരിചരിക്കുന്നതെന്നും നഗരം നേരിടുന്ന വലിയ വെല്ലുവിളി കിടക്കകളുടെ കുറവും ആരോഗ്യ പ്രവർത്തകരുടെ അഭാവവുമാണെന്നും പൂനെയിലെ വേൾഡ് മലയാളി കൗൺസിൽ പ്രതിനിധി കൂടിയായ ഹരിനാരായണൻ പറയുന്നു.

READ | പൂനെയിൽ നഴ്സുമാർ സമരത്തിൽ; പിന്തുണയുമായി യു എൻ എ

രോഗികളുടെ പെട്ടെന്നുള്ള വർദ്ധനവ് കാരണം ആശുപത്രികൾക്ക് ശരിയായ ചികിത്സ നൽകാനും രോഗബാധിതരെ പരിചരിക്കാനും കഴിയാത്തതിനാൽ വിലയേറിയ മനുഷ്യജീവിതങ്ങളാണ് നഷ്ടപ്പെടുന്നതെന്നും ഹരിനാരായണൻ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ പൂനെ മലയാളി ഫെഡറേഷനും വേൾഡ് മലയാളി കൗൺസിലും സംയുക്തമായി അധികാരികളെ സഹായിക്കാനുള്ള തീരുമാനം എടുത്തിരിക്കയാണ്. ഇതിനായി പ്രമുഖ മലയാളി പ്രവാസികളായ പി‌എം‌എഫ് / ഡബ്ല്യുഎം‌സി, പൂനെ ഡിവിഷണൽ കമ്മീഷണർ ഡി ആർ ദീപക് മഹൈസേക്കർ ഐ‌എ‌എസ് എന്നിവരുമായി ചേർന്ന് സംയുക്ത സമിതി രൂപീകരിച്ചിരിക്കയാണ്.

advertisement

LEAVE A REPLY

Please enter your comment!
Please enter your name here