കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രീനാരായണ മന്ദിരസമിതി സജീവം

0

വിദ്യാഭ്യാസ – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽനിന്ന് പ്രവർത്തിച്ചു പാരമ്പര്യമുള്ള ശ്രീനാരായണ മന്ദിരസമിതി കഴിഞ്ഞ 4 മാസമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ് . കമ്മ്യൂണിറ്റി കിച്ചൻ , ആവശ്യസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം, അർഹരായവർക്കുള്ള ചികിത്സാ സഹായം , ചേരിപ്രദേശങ്ങളിൽ സൗജന്യ മാസ്ക് വിതരണം , പൊതുമേഖലാ ആതുരാലയങ്ങൾക്ക് ഒരു കൈത്താങ്ങ് , 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിര സേവങ്ങൾക്കായുള്ള കോൾസെന്റർ തുടങ്ങി സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നീളുന്നു. ലോക് ഡൗൺ മൂലം തൊഴിലും വരുമാനവും ഇല്ലാതായ, 800 ലധികം കുടുംബങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് ഇതിനകം രണ്ടു പ്രാവശ്യം വിതരണം ചെയ്തു കഴിഞ്ഞു . ഇതിനായി പത്തു ലക്ഷത്തോളം രൂപ സമിതി ചെലവഴിച്ചു . ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി സഹകരിച്ചു ചെമ്പൂർ എം ഈസ്റ്റ് വാർഡ് കേന്ദ്രീകരിച്ചു കമ്യൂണിറ്റി കിച്ചൻ നടപ്പിലാക്കി . ഈ മേഖലയിൽ നിന്നുള്ള നാലായിരത്തോളം കുടുംബങ്ങൾക്കു ഇതിന്റെ പ്രയോജനം ലഭ്യമായി. ഇതിനായി മാത്രം 4 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു.

ചെമ്പൂരിലെ ചേരി പ്രദേശങ്ങളിലെ പാവങ്ങൾക്ക് 40,000 രൂപയുടെ മാസ്ക് സൗജന്യമായി വിതരണം ചെയ്തു . ബി . എം . സിയുടെ സെവൻ ഹിൽസ് ആശുപത്രിയിൽ 1000 പി. പി. ഇ. കിറ്റ് നൽകിയെന്നും സമിതി അറിയിച്ചു. കൂടാതെ നിർധനരായ രോഗികൾക്ക് ചികിത്സാ സഹായമായി ഇതിനകം രണ്ടു ലക്ഷത്തോളം രൂപ വിതരണം ചെയ്തുവെന്നും പത്രപ്രസ്താവനയിൽ പറയുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ

സമിതിയുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ പ്രവർത്തനം ആരംഭിച്ചു . സമിതിയുടെ യുവജന വിഭാഗം ഭാരവാഹികളായ സുമേഷ് , സുമിൻ സോമൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കോൾസെന്ററിൽ ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരുമടക്കം നിരവധി സന്നദ്ധ സേവകർ രാപകലില്ലാതെ പ്രവർത്തിക്കുന്നു . അസുഖ ബാധിതർക്കുള്ള ക്വാറന്റയിൻ സൗകര്യമൊരുക്കുക , ആംബുലൻസ് സൗകര്യം സജ്ജമാക്കുക , ആശുപത്രികളിൽ അഡ്മിഷൻ വേണ്ടവർക്ക് അതിനുള്ള മാർഗ നിർദ്ദേശവും സൗകര്യവും ചെയ്തു കൊടുക്കുക , അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ഓക്സിജൻ സൗകര്യം തുടങ്ങിയവ കോൾസെന്റർ വഴി നൽകിവരുന്നു . സമിതി ഭാരവാഹികളായ എ. കെ. വേണുഗോപാൽ, പുഷ്‌പാ മാർബറോസ്, എം. കെ. സോമൻ എന്നിവർ ഈ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു . ഈ പ്രവർത്തനങ്ങൾ എല്ലാം സമിതി അംഗങ്ങൾ, അല്ലാത്തവർ എന്ന വേർതിരിവില്ലാതെ അർഹിക്കുന്ന എല്ലാവർക്കും വേണ്ടിയാണെന്ന് ജനറൽ സെക്രട്ടറി എൻ.എസ്.സലിം കുമാർ പറഞ്ഞു.

സമിതി നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതൽ ആശുപത്രികളുടെ സഹകരണം ഉറപ്പുവരുത്തുന്നുന്നതിനും മറ്റുമായി സമിതി ഭാരവാഹികൾ സംസ്ഥാന മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും സന്ദർശിക്കും . സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ:
9004234522 (സുമേഷ് )
8104505596 (സുമിൻ)
989 2218906 (അഖിൽ ദേവ്)
9167629620 ( സരിൻ )
8806777863 (മനുജിത് )

LEAVE A REPLY

Please enter your comment!
Please enter your name here