മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു; മരണം 17,367

0

മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. സംസ്ഥാനത്ത് പുതിയതായി 12822 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 503084 ആയി ഉയർന്നത്. 11081 രോഗികൾക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇത് വരെ 338362 രോഗികളാണ് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. നിലവിൽ 147048 രോഗികൾ ചികിത്സയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 275 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 17,367 ആയി ഉയർന്നു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 67.26% ആണ്.

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ മൊത്തം കോവിഡ് -19 എണ്ണം 1,22,331 ൽ എത്തി, ശനിയാഴ്ച 1,304 പുതിയ കേസുകൾ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,454 ഉൾപ്പെടെ മൊത്തം 95,354 രോഗികൾ സുഖം പ്രാപിച്ചു.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 309 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here