ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ലീലാവതി ആശുപത്രിയിൽ

0

കടുത്ത ശ്വാസതടസ്സം ഉണ്ടായതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ സഞ്ജയ് ദത്ത് മെഡിക്കൽ നിരീക്ഷണത്തിലാണ്. 61 കാരനായ താരം ലീലാവതി ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. കോവിഡ് -19 പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നുമാണ് നടൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.

തനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലെന്നും മെഡിക്കൽ നിരീക്ഷണത്തിലാണെന്നുമാണെന്നും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്നുമാണ് സഞ്ജയ് ദത്ത് തന്റെ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലീലാവതി ആശുപത്രിയിലെ മികച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സ്റ്റാഫിന്റെയും സഹായത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രത്യാശയും നടൻ പങ്കു വച്ചു.

പതിവ് പരിശോധനയ്ക്കായാണ് സഞ്ജയ് ദത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് നടന്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയ ദത്ത് മാധ്യമങ്ങളോട് പറഞ്ഞത്. പൂർണമായ പരിശോധനക്ക് ശേഷം ഒന്ന് രണ്ടു ദിവസത്തിനകം വീട്ടിലെത്തുമെന്നും പ്രിയ ദത്ത് പറഞ്ഞു.

ഡിസ്നി ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കുന്ന “സഡക് 2” കൂടാതെ അജയ് ദേവ്ഗൺ അഭിനയിച്ച “ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ” എന്നീ ചിത്രങ്ങളുടെ ഓ ടി ടി റിലീസിനായി കാത്തിരിക്കുകയാണ് സഞ്ജയ് ദത്ത് .


Subscribe to our Telegram Channel >> https://t.me/amchimumbaionline
Download Amchi Mumbai Mobile App from Google Playstore


LEAVE A REPLY

Please enter your comment!
Please enter your name here