പതിനാലു വർഷം മുൻപായിരുന്നു സംഭവം. 2006 ൽ പൻവേലിൽ നിന്നും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹേമന്ത് പഡാൽക്കറിന് തന്റെ പേഴ്‌സ് നഷ്ടപ്പെടുന്നത്. 900 രൂപയും റെയിൽവേ പാസും അടങ്ങിയ പെഴ്‌സാണ് പതിനാലു വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് വാഷിയിലെ റെയിൽവേ പോലീസ് തന്റെ വാലറ്റ് കണ്ടെത്തിയതായി അറിയിച്ചുകൊണ്ട് ഫോൺ ചെയ്തതെന്നും ആദ്യം വിശ്വസിക്കാനായില്ലെന്നും ഹേമന്ത് പറഞ്ഞു. താൻ തന്നെ മറന്നു പോയ സംഭവമായിരുന്നുവെന്നും അത് കൊണ്ട് തന്നെ പ്രതീക്ഷിക്കാതെ വന്ന ഫോൺ വിളിയിൽ ആശ്ചര്യപ്പെട്ടുവെന്നും ഇയാൾ പറയുന്നു. എന്നിരുന്നാലും കോവിഡ് നിർബന്ധിത ലോക്ക്ഡൗൺ കർശനമായിരിക്കെ പോലീസ് സ്റ്റേഷനിൽ പോയി പേഴ്‌സ് തിരികെ വാങ്ങുവാൻ അന്ന് കഴിഞ്ഞില്ലെന്നാണ് ഹേമന്ത് അറിയിച്ചത്.
നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷമാണ് നവി മുംബൈയിൽ വാഷിയിലെ ജിആർപി ഓഫീസിൽ പോയി പേഴ്‌സ് വാങ്ങിയത്. നഷ്ടപ്പെടുമ്പോൾ പേഴ്‌സിലുണ്ടായിരുന്ന 900 രൂപയിൽ 500 രൂപ നോട്ടും ഉണ്ടായിരുന്നു. അത് പിന്നീട് 2016 ൽ റദ്ദാക്കിയതിനെ തുടർന്ന് അസാധുവായിരുന്നു. എന്നാൽ 500 രൂപ പുതിയ കറൻസി നോട്ടായി മാറ്റിയ ശേഷം തിരികെ നൽകുമെന്നാണ് പോലീസ് അറിയിച്ചതെന്നും ബാക്കി പൈസ കിട്ടിയെന്നും ഹേമന്ത് പഡാൽക്കർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് കളഞ്ഞു പോയ തന്റെ പണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പഡാൽക്കർ. പഡാൽക്കറുടെ പേഴ്‌സ് മോഷ്ടിച്ചവരെ കുറച്ചുകാലം മുമ്പ് അറസ്റ്റ് ചെയ്തതായി ജിആർപി ഉദ്യോഗസ്ഥൻ പറഞ്ഞു.
Subscribe to our Telegram Channel >> https://t.me/amchimumbaionline
Download Amchi Mumbai Mobile App from Google Playstore
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു