പൂനെയിൽ രോഗവ്യാപനം അതിരൂക്ഷം. ആരോഗ്യപ്രവർത്തകരുടെ സമരത്തിൽ അധികൃതർ മൗനത്തിൽ

0

പൂനെയിൽ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ 1,433 കേസുകളും 58 മരണങ്ങളുമാണ് സാംസ്‌കാരിക നഗരിയെ ആശങ്കയിലാക്കിയിരിക്കുന്നത്. .

പൂനെയിൽ രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും നഗരത്തിലെ ആരോഗ്യ പ്രവർത്തകരോടുള്ള ആശുപത്രി മാനേജ്മെന്റുകളുടെ സമീപനം വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ആദിത്യ മെമ്മോറിയൽ ഹോസ്പിറ്റൽ നഴ്‌സുമാരും ഡോക്ടർമാരും കഴിഞ്ഞ 5 ദിവസമായി പ്രതിഷേധത്തിലാണ്. ആരോഗ്യസംരക്ഷണ രംഗത്തെ പ്രൊഫഷണലുകൾ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായാണ് സമരം ചെയ്യുന്നത്.

ബിർള ആശുപത്രി നഴ്‌സുമാരെ തുടർച്ചയായി ദീർഘനാളത്തെ ഷിഫ്റ്റിലും വിശ്രമ സമയം പോലും അനുവദിക്കാതെ പണിയെടുപ്പിക്കാൻ തുടങ്ങിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സുരക്ഷാ ഉപകരണങ്ങളുടെ അഭാവം മൂലം പല നഴ്‌സുമാരും രോഗബാധിതരായി. എന്നാൽ ഇവർക്ക് ക്വാറന്റൈൻ സംവിധാനങ്ങൾ പോലും ആശുപത്രി അധികൃതർ നിഷേധിക്കുകയായിരുന്നുവെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പരാതിപ്പെടുന്നു. കൂടാതെ രോഗബാധിതരായ നഴ്‌സുമാരിൽ നിന്നും ചികിത്സ ചിലവ് പോലും ആശുപത്രികൾ ആവശ്യപ്പെടുകയാന്നെന്നും മാനുഷിക പരിഗണന പോലും നിഷേധിക്കുകയാണെന്നും പരാതികളുണ്ട്.

നഴ്‌സുമാർ മാനേജുമെന്റുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ നിയമങ്ങളുടെ പഴുതുകൾ ഉയർത്തി പിടിച്ചാണ് മാനേജ്‌മെന്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതെന്നും യൂണിയൻ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻ‌എ) മഹാരാഷ്ട്ര സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ, പുണെ ജില്ലാ കളക്ടർ എന്നിവർക്ക് കത്ത് നൽകി. കൂടാതെ പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ബോധിപ്പിച്ചെങ്കിലും ആശുപത്രി അധികൃതർ ഇത് വരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും യൂണിയൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here