കൊവിഡ് കാലത്ത് ഗുരുദേവ കൃതികളുടെ പഠനവുമായി അൻപ് കൂട്ടായ്‌മ.

0

കൊറോണ എന്ന മഹാമാരി അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ജീവിതത്തിന് കൂടുതൽ ആത്മബലം ലഭിക്കുന്നതിനായി ഭയത്തെ മാറ്റിനിർത്തി ജാഗ്രത പാലിക്കുക എന്ന ലക്ഷ്യത്തോടെ 250 അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ശ്രീനാരായണഗുരുവിന്റെ കൃതികളുടെ ഓൺലൈൻ പഠനം വേറിട്ട അനുഭവമായി. കൊറോണ എന്ന മഹാമാരിയെ പേടിക്കാതെ ജാഗ്രതയോടെ സാമൂഹ്യ അകലം പാലിച്ച് ജീവിക്കാനും അത് മറ്റുള്ളവർക്ക് മാതൃക ആക്കാനും വേണ്ടി എല്ലാദിവസവും ഗ്രൂപ്പ് പരിപാലകർ നടത്തുന്ന അവലോകനം കൂടുതൽ അറിവും തിരിച്ചറിവും നൽകാനും സഹായിക്കുന്നുണ്ട്.

ഞായറാഴ്ചകളിൽ അധ്യാപകനില്ലാത്ത ക്ലാസിൽ ചർച്ചകളും അവലോകനവും, ഗുരുദേവ കൃതികളുടെ പാരായണം, കവിതാരചന, ലേഖനമെഴുത്ത്, പ്രാർഥന എന്നിവയാണ് നടക്കാറുള്ളത്.

ALSO READ | ഗുരുദേവന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്ന് സൈഗൺ സ്വാമികൾ

ഗുരുദേവ ദർശനമായ ‘അദ്വൈതം’ അന്വർഥമാക്കിക്കൊണ്ടുള്ള പഠനമാണ് അൻപ് പാഠശാലയിൽ നടക്കുന്നത്. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജ് മുൻ മലയാള വിഭാഗം മേധാവി നിർമലാ മോഹൻ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഗ്രൂപ്പ് നിരീക്ഷകയായി ശാന്താ വേലായുധനും.

മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനത്തിൽ നിന്നുള്ളവരും സൗദിഅറേബ്യ, ഒമാൻ, യു.എ.ഇ. കുവൈത്ത് എന്നീ വിദേശ രാജ്യങ്ങളിലുള്ളവരുമാണ് ഇതിലെ അംഗങ്ങൾ. ഈ ഓൺലൈൻ പഠനശാലയുടെ തുടക്കം 2017 ഡിസംബർ 31-ന് ആയിരുന്നു. ഇതിന്റെ ഗ്രൂപ്പ് പരിപാലകരായ ടി.കെ.മോഹൻ, എം.ബിജു കുമാർ എന്നിവർ ചേർന്ന് തൊട്ടടുത്ത വർഷം ജനുവരിയിലാണ് മഹാരാഷ്ട്രയിൽ ഇതിന് തുടക്കമിട്ടത്. ഇരുപത്തെട്ട് പഠിതാക്കളുമായി തുടങ്ങിയ പാഠശാലയിൽ ഇന്ന് 250 വിദ്യാർത്ഥി/വിദ്യാത്ഥിനികളുമായി ശ്രീ നാരായണ ഗുരുദേവ സന്ദേശങ്ങളും ദർശനവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി പഠനം തുടരുന്നു. ഇതിനകം 63ൽ പരം ഗുരുകൃതികൾ ഉളളതിൽ 47 കൃതികളുടെ അർത്ഥം ഗ്രഹിച്ച് പാരായണം ചെയ്യാൻ വിദ്യർത്ഥികൾ പഠിച്ചു കഴിഞ്ഞു. ഈ കൂട്ടായ്മയുടെ ആദ്യ കുടുംബ സംഗമം മുംബൈയിലെ മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ 2019 ജൂലൈയിലും രണ്ടാമത്തേത് നവി മുംബൈ ഗുരുദേവഗിരി കോംപ്ലെക്സിലെ ബി ആനന്ദരാജ് മെമ്മോറിയൽ ഹാളിൽ 2020 ഫെബ്രുവരിയിലും നടത്തുകയുണ്ടായി.

Subscribe to our Telegram Channel >> https://t.me/amchimumbaionline
Download Amchi Mumbai Mobile App from Google Playstore

LEAVE A REPLY

Please enter your comment!
Please enter your name here