കോവിഡ് രോഗലക്ഷണങ്ങളിൽ ഇനി ആശങ്കപ്പെടേണ്ട, വീട്ടിൽ ചികിത്സയൊരുക്കി ആയുർവേദ ആശുപത്രി

0

മഹാരാഷ്ട്രയിൽ ഭീതി പടർത്തി കോവിഡ് രോഗവ്യാപനം വർദ്ധിക്കുമ്പോൾ രോഗത്തെക്കാൾ ജനങ്ങൾ ആശങ്കപ്പെടുന്നത് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്. മിക്കവാറും ആശുപത്രികകളും വിവിധ സ്റ്റേജുകളിലുള്ള കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കയാണ്. പലയിടത്തും പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥയാണ്. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചിലവും വലിയൊരു വിഭാഗത്തിനെ കുറച്ചൊന്നുമല്ല അലട്ടുന്നത്.

ഇതിനകം നൂറിലധികം പോലീസുകാർക്ക് ചികിത്സ നൽകി അസുഖം ഭേദമാക്കിയ സിംസാർ ആയുർവേദിക് ആശുപത്രിയാണ് വീടുകളിൽ ആയുവേദ ചികിത്സയൊരുക്കി നിരവധി പേർക്ക് ആശ്വാസം പകർന്നത്. രോഗലക്ഷണങ്ങളുള്ള ഇരുപതോളം പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ വീടുകളിൽ തന്നെ ചികിത്സ ലഭ്യമാക്കി അസുഖം ഭേദമാക്കിയെന്ന് ഖാർഘർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംസാർ മൾട്ടി സ്പെഷ്യലിറ്റി ആയുർവേദ ഹോസ്പിറ്റൽ അവകാശപ്പെടുന്നു.

ഇതിനായി സമഗ്രമായ ഹോം കെയർ കിറ്റ് കൂടാതെ ഓൺലൈൻ വഴി ഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശങ്ങളും പ്രാവർത്തികമാക്കിയാണ് രോഗികൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നത്. പുറത്ത് പോകേണ്ട ആവശ്യമോ, പുറത്തു നിന്നും എന്തെങ്കിലും വാങ്ങേണ്ട ആവശ്യമോ ഇല്ലെന്നതാണ് മറ്റൊരു ഈ ചികിത്സ കൊണ്ടുള്ള മറ്റൊരു നേട്ടം. അസുഖം ഭേദമാകുന്നത് വരെ വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിയുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും മാത്രമാണ് രോഗികൾ പാലിക്കേണ്ട ചിട്ടകൾ. വേഗത്തിൽ രോഗമുക്തി നേടാൻ ആയുർവേദത്തിലെ ഒറ്റമൂലികളും പ്രത്യേകം തയ്യാറാക്കിയ കഷായവുമാണ് മരുന്നുകൾ. രോഗ പ്രതിരോധനത്തിനായി മുംബൈയിലെ നിരവധി കോർപ്പറേറ്റ് ഓഫീസുകളും ഫാക്ടറികളും തങ്ങളുടെ ജീവനക്കാർക്കായി ഈ മരുന്നുകൾ നൽകി വരുന്നുണ്ടെന്നു ഡോക്ടർ ദിലീപ്കുമാർ പറഞ്ഞു.

For More details : 9326721112 / 8928899352

LEAVE A REPLY

Please enter your comment!
Please enter your name here