More
    HomeNewsNWA ഓഫീസിൽ രക്ത സാമ്പിൾ കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

    NWA ഓഫീസിൽ രക്ത സാമ്പിൾ കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

    Published on

    ഡോംബിവലി: അംഗങ്ങൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പുതിയ സംരംഭത്തിന്റെ ഭാഗമായി, നായർ വെൽഫെയർ അസോസിയേഷൻ (NWA) ഓഫീസിൽ രക്ത സാമ്പിൾ കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു.

    NWA അംഗമായ രാജേന്ദ്രൻ മേനോൻ നടത്തുന്ന മെഡികെയർ പാത്തോളജിക്കൽ ലബോറട്ടറിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമായത്. ആരോഗ്യ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദവും അംഗങ്ങൾക്ക് സാമ്പത്തികമായി പ്രയോജനകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

    പുതിയ കേന്ദ്രം ദിവസവും രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 2:00 മണിവരെ പ്രവർത്തിക്കും. വിവിധ രക്തപരിശോധനകൾക്കായി സാമ്പിൾ ശേഖരിക്കുന്ന സേവനമാണ് ഇവിടെ ലഭ്യമാക്കുന്നത്.

    അംഗങ്ങൾക്കായി പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. NWA ഓഫീസിൽ നേരിട്ട് എത്തി സാമ്പിൾ നൽകുന്ന പരിശോധനകൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും, വീട്ടിലെത്തി രക്തസാമ്പിൾ ശേഖരിക്കേണ്ട സാഹചര്യങ്ങളിൽ 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. അതേസമയം, NWA അംഗങ്ങൾ അല്ലാത്തവർക്കും ഭൂരിഭാഗം പരിശോധനകൾക്ക് 20 ശതമാനം വരെ ഇളവ് ലഭ്യമാക്കിയിട്ടുണ്ട്.

    ഡോംബിവലിയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മെഡികെയർ ലാബിന്റെ മറ്റു ശാഖകളിലും NWA അംഗങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നത് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്.

    അംഗങ്ങൾക്കും പ്രദേശവാസികൾക്കും കൂടുതൽ ആരോഗ്യസൗകര്യങ്ങൾ ലഭ്യമാക്കുന്ന ഒരു പ്രധാന ചുവടുവെയ്പ്പായാണ് പുതിയ കളക്ഷൻ സെന്ററിന്റെ തുടക്കം വിലയിരുത്തപ്പെടുന്നത്. ആരോഗ്യപരിപാലന രംഗത്ത് കൂടുതൽ ജനകീയവും പ്രായോഗികവുമായ സേവനങ്ങൾ എത്തിക്കുന്നതിലൂടെ സമൂഹത്തിന് ഗുണകരമായ ഇടപെടലായി ഈ സംരംഭം മാറുമെന്ന് സംഘാടകർ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this