മഹാരാഷ്ട്രയിൽ പുതിയ കേസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചു ചാട്ടം

0

മഹാരാഷ്ട്രയിൽ 14,492 പുതിയ കോവിഡ് -19 കേസുകളും 1 326 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2,243 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 6,43,289 ആയി ഉയർന്നു, ഇതിൽ 4,59,124 പേർ സുഖം പ്രാപിച്ചു. 1,62,491 പേരാണ് നിലവിൽ ചികത്സയിലുള്ളത്. ഇത് വരെ 21,359 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുംബൈയിൽ 1,275 പുതിയ കോവിഡ് -19 കേസുകളും 46 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 976 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. മുംബൈയിൽ രോഗബാധിതരുടെ എണ്ണം 1,32,817 ആയി ഉയർന്നു, നിലവിൽ 18,170 പേർ ചികിത്സയിലാണ്. നഗരത്തിൽ 1,0,7033 രോഗമുക്തി നേടി. ഇത് വരെ 7,311 മരണങ്ങൾ സംഭവിച്ചു.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ പുതിയ 329 കേസുകൾ രേഖപ്പെടുത്തി. പൻവേലിൽ 212 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here